ദേശീയം

മനീഷ് സിസോദിയക്ക് കോവിഡിന് പിന്നാലെ ഡെങ്കിപ്പനിയും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: കോവിഡ് ബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ഡൽഹി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. പനി, ശ്വാസം എടുക്കുന്നതുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ എന്നിവയെ തുടർന്ന് ഇന്നലെയാണ് സിസോദിയയെ ലോക് നായക് ജയപ്രകാശ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

അദ്ദേഹത്തിന്റെ രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ അളവിൽ കുറവുളളതായി ഡോക്ടർമാർ വ്യക്തമാക്കി. ആശുപത്രി അധികൃതരെ ഉദ്ധരിച്ചാണ് റിപ്പോർട്ടുകൾ. 

സെപ്റ്റംബർ 14നാണ് സിസോദിയക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതിനു പിന്നാലെ ഔദ്യോഗിക വസതിയിൽ അദ്ദേഹം സ്വയം നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. രോഗ വിവരം അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു