ദേശീയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് കംപാര്‍ട്ട്‌മെന്റ് പരീക്ഷാഫലം ഒക്ടോബര്‍ പത്തോടെ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്‌ളാസ് കംപാര്‍ട്ട്‌മെന്റ് പരീക്ഷാഫലം ഒക്ടോബര്‍ പത്തോടെ പ്രസിദ്ധീകരിക്കും. സുപ്രീംകോടതിയില്‍ സിബിഎസ്ഇയാണ് ഇക്കാര്യം അറിയിച്ചത്. സര്‍വകലാശാല പ്രവേശന നടപടികള്‍ ഒക്ടോബര്‍ 31വരെ തുടരുമെന്ന് യുജിസിയും അറിയിച്ചുണ്ട്. കോളജ്, സര്‍വകലാശാല പ്രവേശനത്തിന് അപേക്ഷിക്കുന്നതിന് വിദ്യാര്‍ഥികള്‍ക്ക് ആവശ്യത്തിന് സമയം ലഭിക്കുമെന്നും യുജിസി വ്യക്തമാക്കി.

കംപാര്‍ട്ട്‌മെന്റ് പരീക്ഷാ ഫലത്തിന്റെ പേരില്‍ ആരുടെയും പ്രവേശന നടപടികള്‍ തടസ്സപ്പെടില്ല. പ്രവേശനത്തിനുള്ള അപേക്ഷ നല്‍കാന്‍ കുട്ടികള്‍ക്ക് ആവശ്യത്തിന് സമയം കിട്ടുമെന്നും സിബിഎസ്ഇ അറിയിച്ചു. സിബിഎസ്ഇയുടെ സത്യവാങ്മൂലം അംഗീകരിച്ച് കേസ് സുപ്രീംകോടതി തീര്‍പ്പാക്കി. 

കംപാര്‍ടുമെന്റ് പരീക്ഷ ഫലം വൈകുന്നത് ഉന്നതപഠനത്തിനുള്ള പ്രവേശനത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി ഇടപെടല്‍. പരീക്ഷ മാറ്റിവെക്കണമെന്ന ആവശ്യം കോടതി തള്ളിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

150 മത്സര ജയങ്ങളില്‍ ഭാഗമായി; വീണ്ടും റെക്കോര്‍ഡുമായി ധോനി

വിഴുങ്ങിയ നിലയിൽ കൊക്കെയ്ൻ പിടികൂടുന്നത് ആദ്യം; കൊച്ചി എയർപോർട്ടിൽ റെഡ് അലേർട്ട്

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കെണിയില്‍ പെട്ടവര്‍ നിരവധി; മുന്നറിയിപ്പ്

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം