ദേശീയം

ബിജെപി നേതാവ് ഉമാഭാരതിക്ക് കോവിഡ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബിജെപി നേതാവ് ഉമാ ഭാരതിക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി ചെറിയ പനി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് കണ്ടെത്തിയത്. കോവിഡ് സ്ഥിരീകരിച്ച കാര്യം ഉമാഭാരതി ട്വിറ്ററില്‍ കുറിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ കോവിഡ് ടെസ്റ്റ് നടത്തണമെന്നും ഉമാഭാരതി ട്വീറ്റില്‍ കുറിച്ചു.

രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം അറുപത് ലക്ഷത്തിലേക്ക് കടക്കുകയാണ്. സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം പ്രതിദിന രോഗബാധ ഇന്ന് തൊണ്ണൂറായിരത്തിന് അടുത്ത് എത്തിയേക്കും. മഹാരാഷ്ട്രയാണ് പ്രതിദിന രോഗബാധയില്‍ മുന്നില്‍, ഇന്നലെ 20,419 ആണ്  മഹാരാഷ്ട്രയില്‍ രേഖപ്പെടുത്തിയ പ്രതിദിനരോഗബാധ. 

കര്‍ണാടകത്തില്‍ 8,811, ആന്ധ്രയില്‍ 7293, കേരളം 7006 എന്നിങ്ങനെയാണ് സംസ്ഥാനങ്ങളിലെ പ്രതിദിന കണക്ക്. കേരളം തുടര്‍ച്ചയായ മൂന്നാം ദിവസവും പ്രതിദിനരോഗബാധിതരില്‍ രാജ്യത്ത് നാലാം സ്ഥാനത്താണ്. പത്തു സംസ്ഥാനങ്ങളിലാണ് രാജ്യത്തെ രോഗബാധിതതരില്‍ 75 ശതമാനവും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു