ദേശീയം

കോവിഡ് വാക്‌സിന്‍ സംബന്ധിച്ച എല്ലാവിവരങ്ങളും അറിയാം; ഓണ്‍ലൈന്‍ പോര്‍ട്ടലുമായി കേന്ദ്രസര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് വാക്‌സിന്‍ വികസിപ്പിക്കാനുള്ള നടപടികള്‍ പുരോഗമിക്കവെ കോവിഡ് 19 വാക്‌സിന്‍ സംബന്ധിച്ച വിവരങ്ങള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി കേന്ദ്ര  സര്‍ക്കാര്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ആരംഭിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ അറിയിച്ചു.

ഐസിഎംആര്‍ സൈറ്റില്‍ ഈ പോര്‍ട്ടല്‍ ലഭ്യമാകും. ഇന്ത്യയിലെ കോവിഡ് പ്രതിരോധ വാക്‌സിന്‍ വികസനവുമായി ബന്ധപ്പെട്ട് എല്ലാ വിവരങ്ങളും അടങ്ങുന്നതാണ് ഈ ഓണ്‍ലൈന്‍ പോര്‍ട്ടല്‍. അദ്യഘട്ടത്തില്‍ കോവിഡ് വാക്‌സിനുമായി ബന്ധപ്പെട്ടാണെങ്കിലും കാലക്രമേണെ മറ്റു വാക്‌സിന്‍ സംബന്ധിച്ച വിവരങ്ങളും ഈ ഓണ്‍ലൈനില്‍ ലഭ്യമാകും. 

അതേസമയം വാക്‌സിന്‍ 2021ന്റെ ആദ്യ പാദത്തില്‍ രാജ്യത്ത് ലഭ്യമായേക്കാമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. കോവിഡ് വാക്‌സിന്‍ പരീക്ഷണങ്ങള്‍ വളരെ വേഗത്തിലാണ് നടക്കുന്നതെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു. വാക്‌സിന്‍ വികസിപ്പിക്കുന്നതിനുള്ള ഗവേഷണം വളരെ വേഗത്തിലാണ് മുന്നേറുന്നത്. രാജ്യത്ത് മൂന്ന് വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ ക്ലിനിക്കല്‍ ട്രയല്‍ ഘട്ടത്തിലാണ്. 2021ന്റെ ആദ്യ പാദത്തില്‍ രാജ്യത്ത് വാക്‌സിന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 82,170 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തിങ്കളാഴ്ച മൊത്തം കൊവിഡ് ബാധിതരുടെ എണ്ണം 60 ലക്ഷം പിന്നിട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എംഎം ഹസ്സന്‍ വിട്ടുനിന്നു, കെ സുധാകരന്‍ വീണ്ടും കെപിസിസി പ്രസിഡന്റ്; ഇന്ദിരാഭവനിലെത്തി ചുമതലയേറ്റു

'ദക്ഷിണേന്ത്യക്കാര്‍ ആഫ്രിക്കക്കാരെപ്പോലെ, കിഴക്കുള്ളവര്‍ ചൈനക്കാരെപ്പോലെ'; വിവാദ പരാമര്‍ശവുമായി സാം പിത്രോദ

മെഡിക്കല്‍ ഇന്‍ഷുറന്‍സ് പോളിസി എടുക്കാന്‍ പ്ലാന്‍ ഉണ്ടോ?; ശ്രദ്ധിക്കേണ്ട എട്ടു കാര്യങ്ങള്‍

'മുത്തച്ഛന്റെ ബെസ്റ്റി'; ആശയ്‌ക്ക് പിറന്നാൾ ആശംസിച്ച് കുഞ്ഞാറ്റ

കെ. അരവിന്ദാക്ഷന്‍ എഴുതിയ കഥ 'ദൈവഭാഷയുടെ ലിപി'