ദേശീയം

ക്ലോസറ്റുകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിൽ ; 25 കിലോ ലഹരിമരുന്ന് പിടികൂടി; പാഴ്സലായി കൊച്ചിയിലേക്ക് കടത്താനുള്ള നീക്കം പൊളിച്ചു

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച ഇരുപത്തിയഞ്ച് കിലോ ലഹരിമരുന്ന് ചെന്നൈയില്‍ പിടികൂടി. ചെന്നൈയിലെ കൊറിയര്‍ സ്ഥാപനത്തിൽ റെയ്ഡ് നടത്തിയാണ് മയക്കുമരുന്ന് പിടികൂടിയത്.

സ്യൂഡോ എഫഡ്രിന്‍ എന്ന മാരക രാസവസ്തുവാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് പിടികൂടിയത്. വിദേശത്ത് നിന്നെത്തിച്ച ക്ലോസറ്റുകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന് കണ്ടെത്തിയത്.

യൂറോപ്യൻ വാട്ടർ ക്ലോസറ്റ്‌സ് എന്ന കമ്പനിയുടെ പേരിൽ എറണാകുളത്തേക്ക് അയയ്ക്കാൻ ശ്രമിച്ച പാഴ്‌സലിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്. 15 കാർഡ്‌ബോർഡ് പെട്ടികളിലായാണ് ഇവ സൂക്ഷിച്ചിരുന്നത്.സംഭവത്തിനു പിന്നിലുള്ളവരെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

നടി കനകലത അന്തരിച്ചു

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി

മൂന്ന് പവന്റെ സ്വര്‍ണമാലക്ക് വേണ്ടി അമ്മയെ കഴുത്തുഞെരിച്ചുകൊന്നു; മകന്‍ അറസ്റ്റില്‍