ദേശീയം

15.83 ലക്ഷം രൂപ വിലയുള്ള വാച്ച് കടത്താന്‍ ശ്രമം; കസ്റ്റംസ് പിടികൂടി; ചോദ്യം ചെയ്തപ്പോള്‍ ചുരുളഴിഞ്ഞത് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലക്ഷക്കണക്കിന് രൂപ വിലയുള്ള വാച്ചുമായി എത്തിയ യാത്രക്കാരനെ കസ്റ്റംസ് പിടികൂടി. ഷാര്‍ജയില്‍ നിന്ന് ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങിയ യാത്രക്കാരനാണ് അറസ്റ്റിലായത്. 

സ്വിസ് ആഢംബര വാച്ചായ ഫ്രാങ്ക് മുള്ളര്‍ കമ്പനിയുടെ 15.83 ലക്ഷം രൂപ വിലയുള്ള വാച്ചാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. വിശദമായ ചോദ്യം ചെയ്യലില്‍ ഇയാള്‍ ഇത്തരത്തില്‍ ലക്ഷണക്കണക്കിന് രൂപയുടെ സാധനങ്ങള്‍ വിദേശത്ത് നിന്ന് കടത്താറുണ്ടെന്ന് സമ്മതിച്ചു. 

ചോദ്യം ചെയ്യലില്‍ ഇതുവരെയായി 18  ലക്ഷം രൂപയുടെ മൊബൈല്‍ ഫോണ്‍ അടക്കമുള്ളവ കടത്തിയതായി ഇയാള്‍ സമ്മതിച്ചെന്ന് കസ്റ്റംസ് അധികൃതര്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി