ദേശീയം

അസമിലും പശ്ചിമ ബംഗാളിലും രണ്ടാം ഘട്ടം; വോട്ടെടുപ്പ് ആരംഭിച്ചു

സമകാലിക മലയാളം ഡെസ്ക്


കൊൽക്കത്ത: രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാൾ, അസം എന്നിവിടങ്ങളിലെ വോട്ടെടുപ്പ് ആരംഭിച്ചു. അസമിലെ 39  മണ്ഡലങ്ങളും പശ്ചിമ ബംഗാളിലെ 30 മണ്ഡലങ്ങളുമാണ് ഇന്ന് ബൂത്തിലെത്തുക. 

സൗത്ത് 24 പർഗ നാസ്, ബങ്കുര, പഷിം മേദിനിപൂർ, പുര്ബ4 മേദിനിപൂർ എന്നീ ജില്ലകളിലായാണ് പശ്ചിമ ബംഗാളിലെ വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങൾ. നന്ദിഗ്രാമിൽ മുഖ്യമന്ത്രി മമതാ ബാനർജിയും സുവേന്ദു അധികാരിയും തമ്മിലുള്ള പോരാട്ടമാണ് ശ്രദ്ധേയം.

സുരക്ഷാ കരണങ്ങളാൽ പ്രദേശത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. ബരാക്ക് വാലിയിലും സെൻട്രൽ അസമിലും മലയോര ജില്ലകളിലും വ്യാപിച്ച് കിടക്കുന്നതാണ് അസാമിലെ 39 മണ്ഡലങ്ങൾ. രാവിലെ 8 മണി മുതലാണ് വോട്ടെടുപ്പ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ