ദേശീയം

പ്രിയങ്ക കോവിഡ് നിരീക്ഷണത്തില്‍, നേമത്തെ പ്രചാരണം റദ്ദാക്കി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി നാളെ നേമത്ത് നടത്താനിരുന്ന റോഡ് ഷോ റദ്ദാക്കി. ഭര്‍ത്താവ് റോബര്‍ട്ട് വദ്രയ്ക്കു കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് പ്രചാരണ പരിപാടി റദ്ദാക്കിയത്. ഏതാനും ദിവസം ഐസൊലേഷനില്‍ ആയിരിക്കുമെന്ന് പ്രിയങ്ക അറിയിച്ചു. പ്രിയങ്കയുടെ ട്വീറ്റില്‍ വദ്രയുടെ പേരു പരാമര്‍ശിച്ചിരുന്നില്ല.

കഴിഞ്ഞ ദിവസം കേരളത്തില്‍ എത്തിയ പ്രിയങ്കയ്ക്ക് നേമത്തെ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കാനായിരുന്നില്ല. യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരന്‍ ഇക്കാര്യത്തില്‍ നേതൃത്വത്തെ അതൃപ്തി അറിയിച്ചിരുന്നു. ബിജെപിയുമായി കോണ്‍ഗ്രസ് നേരിട്ട് ഏറ്റുമുട്ടുന്ന മണ്ഡലത്തില്‍ പ്രിയങ്ക പ്രചാരണത്തിന് എത്താത്തത് ദുര്‍വ്യാഖ്യാനങ്ങള്‍ക്ക് ഇടയാക്കുമെന്നായിരുന്നു ആക്ഷേപം. പിന്നീട് മുരളീധരന്‍ നേരിട്ട് അഭ്യര്‍ഥിച്ചതു പ്രകാരമാണ് പ്രിയങ്ക നാളെ നേമത്ത് എത്താമെന്ന് അറിയിച്ചത്.

കോവിഡ് ബാധിച്ചയാളുമായി സമ്പര്‍ക്കത്തില്‍ ആയതിനാല്‍ ഏതാനും ദിവസം ഐസൊലേഷനില്‍ കഴിയാന്‍ ഡോക്ടര്‍മാര്‍ ഉപദേശിച്ചതായി പ്രിയങ്ക അറിയിച്ചു. കോവിഡ് പരിശോധനാ ഫലം നെഗറ്റിവ് ആണ്. എന്നാല്‍ ഐസലേഷനില്‍ കഴിയണമെന്നാണ് ഡോക്ടര്‍മാരുടെ ഉപദേശം. ഇതനുസരിച്ച് പ്രചാരണപരിപാടികള്‍ റദ്ദാക്കുകയാണെന്നും അസൗകര്യത്തില്‍ ഖേദിക്കുന്നതായും പ്രിയങ്ക അറിയിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ