ദേശീയം

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷം; മാസ്ക് ധരിക്കേണ്ടതില്ലെന്ന് ബിജെപി നേതാവ്

സമകാലിക മലയാളം ഡെസ്ക്

ഗുവാഹത്തി: രാജ്യത്ത് കോവിഡ് രണ്ടാം തരം​ഗം രൂക്ഷമായിരിക്കെ  മാസ്ക് ധരിക്കേണ്ടതില്ലെന്ന് ബിജെപി നേതാവും അസം ആരോ​ഗ്യമന്ത്രിയുമായ ഹിമന്ത ബിശ്വാസ് ശർമ. ശർമയുടെ പ്രതികരണത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്. അസമിൽ ഇപ്പോൾ കോവിഡ് വ്യാപനം ഇല്ല. ഈ സാഹചര്യത്തിൽ പൊതുസ്ഥലത്ത് മാസ്ക് ധരിക്കേണ്ടതില്ലെന്ന് ഹിമന്ത് പറയുന്നു.

ഒരു ഓൺലൈൻ പോർട്ടലിന് നൽകിയ അഭിമുഖത്തിലാണ് മന്ത്രിയുടെ പരാമർശം. എന്നാൽ തനിക്കെതിരെ ഉയരുന്ന പരി​ഹാസത്തിന് മന്ത്രി ട്വിറ്ററിലൂടെ മറുപടി നൽകി. എന്നെ കളിയാക്കുന്നവർ മഹാരാഷ്ട്രയെയും കേരളത്തെയും അപേക്ഷിച്ച് അസമിൽ കോവിഡ് വ്യാപനം വലിയ രീതിയിൽ തടഞ്ഞുനിർത്താനായെന്നും സമ്പദ് വ്യവസ്ഥ തിരികെയെത്തിക്കാനായെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനമൊട്ടാകെ ബിജെപിയുടെ പ്രചാരണത്തിന് മാസ്ക് ധരിക്കാതെയാണ് ഹിമന്ത് ജനങ്ങളിലേക്കെത്തുന്നതും.

കോവിഡ് പ്രോട്ടോകോളിനെ കുറിച്ചുള്ള താങ്കളുടെ നിലപാട് കേന്ദ്രനിർദേശങ്ങൾക്ക് വിരുദ്ധമല്ലേയെന്ന ചോദ്യത്തിന് ശർമയുടെ മറുപടി ഇങ്ങനെ. “എന്തിനാണ് അനാവശ്യമായി മാസ്ക് ധരിച്ച് പരിഭ്രാന്തി സൃഷ്ടിക്കുന്നത്. സാഹചര്യം ആവശ്യപ്പെടുമ്പോൾ,  മാസ്ക് ധരിക്കാൻ ആളുകളെ അറിയിക്കും. ഞങ്ങൾക്ക് സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കണം. ഉപയോക്താക്കൾ മാസ്‌ക് ധരിച്ചാൽ ബ്യൂട്ടി പാർലറുകൾ എങ്ങനെ പ്രവർത്തിക്കും?. അവർക്ക് അതിജീവിക്കണം. എന്നായിരുന്നു മന്ത്രിയുടെ വാക്കുകൾ. റിപ്പോർട്ട് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ