ദേശീയം

ചെന്നൈയിലും ബംഗളൂരുവിലും വീണ്ടും കോവിഡ് പിടിമുറുക്കുന്നു; ഭൂരിഭാഗം കേസുകളും ഈ നഗരത്തില്‍

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട്ടിലും കര്‍ണാടകയിലും കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. 24 മണിക്കൂറിനിടെ 6,000പേര്‍ക്കാണ്  കര്‍ണാടകയില്‍ വൈറസ് ബാധ കണ്ടെത്തിയത്. ഈ സമയത്ത് 39 പേര്‍ മരിച്ചതായി കര്‍ണാടക ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.

പുതിയ കേസുകളോടെ രോഗബാധിതരുടെ എണ്ണം 10.26 ലക്ഷമായി ഉയര്‍ന്നു. മരണസംഖ്യ 12,696 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. 24 മണിക്കൂറിനിടെ 3,487 പേരാണ് രോഗമുക്തി നേടിയത്. പുതിയ രോഗികളില്‍ ഭൂരിഭാഗവും ബംഗളൂരു നഗരത്തില്‍ നിന്നാണ്. ബംഗളൂരു നഗരത്തില്‍ 4266 പേര്‍ക്കാണ് പുതുതായി രോഗബാധ ഉണ്ടായത്. നിലവില്‍ സംസ്ഥാനത്ത് 45,107 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 

തമിഴ്‌നാട്ടില്‍ 3645 പേര്‍ക്കാണ് പുതുതായി രോഗബാധ കണ്ടെത്തിയത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 9,07,124 ആയി ഉയര്‍ന്നു. 15 പേര്‍ കൂടി വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതോടെ മരണസംഖ്യ 12,804 ആയി ഉയര്‍ന്നതായി തമിഴ്‌നാട് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

24 മണിക്കൂറിനിടെ 1809 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തരുടെ ആകെ എണ്ണം 8,68,722 ആയി ഉയര്‍ന്നു. നിലവില്‍ 25,598 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം ചെന്നൈ നഗരത്തില്‍ കോവിഡ് കേസുകള്‍ ഉയരുന്നത് ആശങ്ക പരത്തുന്നുണ്ട്. ചെന്നൈയില്‍ മാത്രം 1303 പേര്‍ക്കാണ് പുതുതായി രോഗബാധ കണ്ടെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി