ദേശീയം

മുന്‍ സൈനികന്റെ ദുരൂഹമരണം കൊലപാതകം; ഭാര്യയും കാമുകനും പിടിയില്‍, വാഹനാപകടമെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമം, തുമ്പായത് കാര്‍ ചെളിയില്‍ പൂണ്ടത്

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ മുന്‍ സൈനികന്റെ മരണം കൊലപാതകമെന്ന് തെളിയിച്ച് പൊലീസ്. വാഹനാപകടത്തില്‍ മുന്‍ സൈനികന്‍ മരിച്ചെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. വിശദമായ അന്വേഷണത്തില്‍ ഭാര്യയും കാമുകനും ചേര്‍ന്ന് മുന്‍ സൈനികനെ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു.

ഷാജഹാന്‍പൂരില്‍ മാര്‍ച്ച് നാലിനാണ് മുന്‍ സൈനികന്‍ മരിച്ചത്. അന്വേഷണത്തിന്റെ തുടക്കത്തില്‍ മുന്‍ സൈനികന്‍ വാഹനാപകടത്തിലാണ് മരിച്ചതെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. തുടര്‍ന്ന് സംശയം തോന്നിയ പൊലീസ് വിശദമായി അന്വേഷിച്ചപ്പോഴാണ് ഭാര്യയുടെയും കാമുകന്റെ പങ്ക് വ്യക്തമായത്. ധനപാലിന്റെ കൊലപാതകത്തില്‍ ഭാര്യ മധുവും കാമുകന്‍ മുകേഷ് യാദവുമാണ് പിടിയിലായത്.

സംഭവദിവസം മുകേഷിന്റെ കാറിന്റെ അടിയില്‍പ്പെട്ട നിലയിലാണ് ധനപാലിനെ  കണ്ടത്. മുകേഷിന്റെ കാര്‍ കയറിയിറങ്ങിയാണ് ധനപാല്‍ മരിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് മരണത്തിന്റെ ചുരുളഴിച്ചത്. ധനപാല്‍ ഗുരുഗ്രാമിലെ സ്വകാര്യ കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. തന്റെ ഭാര്യയ്ക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന് അറിഞ്ഞാണ് നാട്ടില്‍ എത്തിയത്.

മധുവിന്റെ നിര്‍ദേശപ്രകാരം കാര്‍ ഇടിപ്പിച്ച് കൊല്ലുകയായിരുന്നുവെന്ന് മുകേഷ് മൊഴി നല്‍കിയതായി പൊലീസ് പറയുന്നു. കൊലപാതകത്തിന് ശേഷം ഉടന്‍ തന്നെ സ്ഥലത്ത് നിന്ന് കടന്നുക്കളയാന്‍ ശ്രമിച്ചുവെങ്കിലും കാര്‍ ചെളിയില്‍ പൂണ്ടു. തുടര്‍ന്ന് കാറും മൃതദേഹവും ഉപേക്ഷിച്ച് പ്രദേശത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്ന് പ്രതിയുടെ കുറ്റസമ്മത മൊഴിയില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി