ദേശീയം

'കുട്ടികളെ സമ്മർദ്ദത്തിലാക്കരുത്, ഇത് അവസാനത്തെ അവസരമല്ല', പരീക്ഷാ പേ ചർച്ചയിൽ പ്രധാനമന്ത്രി 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: പരീക്ഷയുടെ പേരിൽ കുട്ടികളെ സമ്മർദ്ദത്തിലാക്കാതിരുന്നാൽ പരീക്ഷാപ്പേടി കുറയുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പരീക്ഷകൾ അവസാനത്തെ സാധ്യതയല്ലെന്നും മറിച്ച് മുന്നോട്ടുള്ള കാലം ജീവിതം രൂപീകരിക്കാനുള്ള മികച്ച അവസരമാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ 'പരീക്ഷാ പേ ചർച്ച' ആയിരുന്നു വേദി.

മാതാപിതാക്കൾ കുട്ടികളുടെ പ്രാവീണ്യം മനസ്സിലാക്കി അവരുടെ കഴിവുകൾക്ക് കൂടുതൽ ശ്രദ്ധ നൽകണം. അരോഗ്യപ്രദമായ ഒരു പരിസ്ഥിതി കുട്ടികൾക്കായി ഒരുക്കാൻ മാതാപിതാക്കൾക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. "ഭൂമിശാസ്ത്രം പഠിപ്പിക്കാൻ ലതാ മങ്കേഷ്ക്കറിന് കഴിയുമോ?", താൻ ഭയപ്പെടുന്ന വിഷയങ്ങൾ തനിക്ക് എങ്ങനെ പഠിക്കാൻ കഴിയുമെന്ന് പ്രധാനമന്ത്രിയോട് ചോദിച്ച വിദ്യാർത്ഥിക്ക് അദ്ദേഹം നൽകിയ മറുപടി ഇതാണ്.  

'വിജയം കൈവരിച്ച വ്യക്തികൾ അവരുടെ ശക്തിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചവരാണ്. ചില വിഷയങ്ങൾ ഇഷ്ടപ്പെടാതിരിക്കുന്നതും വിഷമകരമാകുന്നതും ഒക്കെ സംഭവിക്കാവുന്നതാണ്. പക്ഷേ, അതിനെ ഒരു പരാജയമായി കണക്കാക്കരുത്. വിഷമമുള്ള വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക. അതിനെ ഒരു വെല്ലുവിളിയായി ഏറ്റെടുക്കുക', പ്രധാനമന്ത്രി പറഞ്ഞു.

ദിവസത്തിൽ ഒഴിവു സമയം വളരെ അത്യാവശ്യമാണെന്നും അല്ലാത്തപക്ഷം ജീവിതം വളരെ റോബോട്ടിക് അവസ്ഥയിൽ ആയിത്തീരുമെന്ന് അദ്ദേഹം പറഞ്ഞു. സമയക്രമീകരണത്തെക്കുറിച്ച് വിദ്യാർത്ഥികൾക്ക് അധ്യാപകർ നിർദ്ദേശം നൽകണം. ശരിയായ സമയക്രമീകരണം ഒത്തിരി സഹായിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി