ദേശീയം

അഞ്ചു ദിവസങ്ങള്‍ക്ക് ശേഷം മോചനം; മാവോയിസ്റ്റുകള്‍ ബന്ദിയാക്കിയ കമാന്‍ഡോയെ വിട്ടയച്ചു

സമകാലിക മലയാളം ഡെസ്ക്


റായ്പൂര്‍: ഛത്തീസ്ഗഢിലെ ഏറ്റുമുട്ടലിനിടെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയ സിആര്‍പിഎഫ് കമാന്‍ഡോ രാകേശ്വര്‍ സിങ് മന്‍ഹാസിനെ വിട്ടയച്ചു. ജവാനെ മോചിപ്പിച്ച കാര്യം സിആര്‍പിഎഫ് സ്ഥിരീകരിച്ചു. അഞ്ചു ദിവസങ്ങള്‍ക്ക് ശേഷമാണ് കമാന്‍ഡോയെ വിട്ടയച്ചിരിക്കുന്നത്. 

വ്യാഴാഴ്ച വൈകുന്നേരംം നാലരയോടെയാണ് ജവാന്‍ മോചിതനായത്. ജവാന്റെ മോചനത്തിനായി സന്ധി സംഭാഷണം നടത്തിവന്ന സാമൂഹ്യ പ്രവര്‍ത്തകന്‍ ധര്‍മപാല്‍ സൈനി, ഗൊണ്ടവന സമാജ് മേധാവി ഗേലം ബോരയ്യ എന്നിവരുടെ സാന്നിധ്യത്തിലാണ് മാവോയിസ്റ്റുകള്‍ ഇദ്ദേഹത്തെ വിട്ടയച്ചത്. ഏഴ് മാധ്യമപ്രവര്‍ത്തകര്‍ അടങ്ങിയ 11 അംഗം സംഘമാണ് ജവാനെ തിരികെയെത്തിക്കാന്‍ പോയത്. 

രാകേശ്വര്‍ സിങ്ങിനെ വൈദ്യ പരിശോധനയ്ക്കായി കൊണ്ടുപോയി. അദ്ദേഹത്തിന് പുറമേ പരിക്കുകള്‍ ഒന്നും ദൃശ്യമല്ലെന്നും രാത്രിയോടെ റാഞ്ചിയിലേക്ക് കൊണ്ടുപോകുമെന്നും സിആര്‍പിഎഫ് അറിയിച്ചു. 

ഏപ്രില്‍ മൂന്നിന് നടന്ന രക്തരൂക്ഷിത ഏറ്റുമുട്ടലില്‍ 22 സിആര്‍പിഎഫ് ജവാന്‍മാര്‍ വീരമൃത്യു വരിച്ചിരുന്നു. ഒരു സ്ത്രീ ഉള്‍പ്പെടെ അഞ്ച് മാവോയിസ്റ്റുകളും കൊല്ലപ്പെട്ടിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രണ്ടു വര്‍ഷമായില്ലേ?'; മദ്യനയ അഴിമതിക്കേസില്‍ ഇഡിയോടു ചോദ്യങ്ങളുമായി സുപ്രീം കോടതി, കേസ് ഫയല്‍ ഹാജരാക്കണം

ഈ മനുഷ്യന് തലയ്ക്കകത്ത് വെളിവില്ലേ?; ആലയില്‍ നിന്ന് പശുക്കള്‍ ഇറങ്ങിപ്പോയ പോലെയാണോ പോകുന്നത്?; മുഖ്യമന്ത്രിക്കെതിരെ സുധാകരന്‍

ദിനോസറുകള്‍ക്ക് സംഭവിച്ചത് മനുഷ്യനും സംഭവിക്കുമോ? ഉല്‍ക്കകള്‍ ഭൂമിക്ക് ഭീഷണിയാകുമോ?

കുഞ്ഞിനെ ലക്ഷ്യമാക്കി കൂറ്റൻ പാമ്പ്, രക്ഷകയായി അമ്മ- വീഡിയോ

ബിന്‍ലാദന്റെ ചിത്രമോ ഐഎസിന്റെ കൊടിയോ കൈവശം വെച്ചാല്‍ യുഎപിഎ ചുമത്താനാവില്ല: ഡല്‍ഹി ഹൈക്കോടതി