ദേശീയം

എയിംസ് ആശുപത്രിയിലെ 35 ഡോക്ടര്‍മാര്‍ക്ക് കോവിഡ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ 35 ഡോക്ടര്‍മാര്‍ക്ക് കോവിഡ്. ഇതില്‍ ഏതാനും പേര്‍ വാക്‌സിനേഷന്‍ സ്വീകരിച്ചവരാണ്. എത്രപേര്‍ വാക്‌സിന്‍ സ്വീകരിച്ചു എന്നതിനെ സംബന്ധിച്ച് വ്യക്തതയില്ല. എന്നാല്‍ കോവിഡ് ബാധിച്ച ഡോക്ടര്‍മാര്‍ക്ക് നേരിയ രോഗലക്ഷണങ്ങള്‍ മാത്രമേയുള്ളൂ. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 

നേരിയ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച 32 പേര്‍ ഹോം ക്വാറന്റൈനിലും അഞ്ച് പേര്‍ ആശുപത്രിയില്‍ ചികിത്സയിലുമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. കോവിഡ് രോഗവ്യാപന നിരക്ക് ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഡല്‍ഹിയിലെ സ്‌കൂളുകള്‍ അടച്ചിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. എല്ലാ ക്ലാസുകളും ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ അടച്ചിടാന്‍ നിര്‍ദേശിച്ചതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പറഞ്ഞു. സ്വകാര്യ സ്‌കൂളുകള്‍ക്കും ഇത് ബാധകമാണ്.

ഡല്‍ഹിയില്‍ ഇന്നലെ ഏഴായിരത്തിലധികം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അടുത്ത ദിവസങ്ങളിലായി ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ ഉയരുകയാണ്. കോവിഡ് വ്യാപനം തടയുന്നതിന് ഡല്‍ഹിയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാലവര്‍ഷം ആന്‍ഡമാന്‍ കടലില്‍ എത്തി; കേരളത്തില്‍ ഏഴുദിവസം ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത

അവസാന ലാപ്പില്‍ അങ്കക്കലി! ഹൈദരാബാദിനു മുന്നില്‍ 215 റണ്‍സ് ലക്ഷ്യം വച്ച് പഞ്ചാബ്

പറന്നത് 110 മീറ്റര്‍! ധോനിയുടെ വിട വാങ്ങല്‍ സിക്‌സ്? (വീഡിയോ)

70ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?; അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു

കൊടും ചൂട്, ഡല്‍ഹിയില്‍ റെഡ് അലര്‍ട്ട്