ദേശീയം

കോവിഡ് ആശുപത്രിയില്‍ തീപിടിത്തം; നാല് രോഗികള്‍ മരിച്ചു; രണ്ട് പേരുടെ നില ഗുരുതരം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയിലെ നാഗ്പുരിലുള്ള കോവിഡ് യില്‍ തീപിടിത്തം. അപകടത്തില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന നാല് രോഗികള്‍ മരിച്ചു. രണ്ട് രോഗികളുടെ നില ഗുരുതരമാണ്. 

രണ്ടാം നിലയിലെ ഐസിയുവിലുള്ള എസിയില്‍ നിന്ന് തീ പടര്‍ന്നതാകാം അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം. ചികിത്സയില്‍ കഴിയുന്ന ശേഷിക്കുന്ന 27 രോഗികളെ ഇവിടെ നിന്ന് മാറ്റിയതായി പൊലീസ് പറഞ്ഞു. 

ആശുപത്രിയിലുണ്ടായ അപകടം ദുഃഖകരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച അദ്ദേഹം അവരുടെ കുടുംബത്തിന്റെ ഒപ്പമുണ്ടെന്നു വ്യക്തമാക്കി. 

രാജ്യത്ത് കോവിഡ് രണ്ടാം തരംഗം അതി രൂക്ഷമായി തുടരുകയാണ്. അതിവേഗത്തിലാണ് വൈറസ് വ്യാപനം രണ്ടാം ഘട്ടത്തില്‍ നടക്കുന്നത്. നിലവില്‍ പ്രതിദിനം ഏറ്റവും കൂടുതല്‍ രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത