ദേശീയം

15 അടി താഴ്ചയില്‍ വീണ് കുട്ടിയാന; മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനം (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വര്‍: ഒഡീഷയില്‍ കിണറ്റില്‍ വീണ കുട്ടിയാനയെ രക്ഷിച്ചു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് കുട്ടിയാനയെ രക്ഷിച്ചത്. 

മയൂര്‍ബഞ്ച് ജില്ലയിലാണ് സംഭവം. 15 അടി താഴ്ചയിലുള്ള കിണറ്റിലാണ് കുട്ടിയാന വീണത്. ഉപയോഗശൂന്യമായ കിണറ്റില്‍ കാട്ടാന വീണത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങി.

ജെസിബി ഉപയോഗിച്ച് കിണറിന്റെ വലിപ്പം കൂട്ടിയാണ് കാട്ടാനയെ പുറത്തെത്തിച്ചത്. ജെസിബി ഉപയോഗിച്ച് കുഴിയെടുക്കുന്നത് അടക്കമുള്ള വീഡിയോ പുറത്തുവന്നിട്ടുണ്ട്. കയര്‍ ഉള്‍പ്പെടെ വിവിധ ഉപകരണങ്ങളുടെ സഹായത്തോടെയാണ് കുട്ടിയാനയെ കെട്ടി വലിച്ച് പുറത്തെത്തിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ