ദേശീയം

മമതയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്; നടപടിക്കെതിരെ നാളെ പ്രതിഷേധ ധര്‍ണ

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജിക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വിലക്ക്. തെരഞ്ഞെടുപ്പ് കമ്മീഷനാണ് മമതയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. 

24 മണിക്കൂര്‍ നേരത്തേയ്ക്കാണ് വിലക്ക്. ഇന്ന് രാത്രി എട്ട് മണി മുതല്‍ നാളെ രാത്രി എട്ട് മണി വരെ മമതയ്ക്ക് പ്രചാരണത്തില്‍ പങ്കെടുക്കാന്‍ സാധിക്കില്ല. 

പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തിയതിനാണ് മമതയ്ക്ക് വിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് മമതാ ബാനര്‍ജി നാളെ പ്രതിഷേധ ധര്‍ണയിരിക്കുമെന്ന് തൃണമൂല്‍ അധികൃതര്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി