ദേശീയം

ഈ വര്‍ഷം മണ്‍സൂണ്‍ കനക്കും ; കാലാവസ്ഥ വിദഗ്ധര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : ഈ വര്‍ഷവും രാജ്യത്ത് മികച്ച മണ്‍സൂണ്‍ മഴ ലഭിക്കുമെന്ന് കാലാവസ്ഥ വിദഗ്ധര്‍. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ഇക്കൊല്ലവും സാധാരണ നിലയില്‍ ലഭിക്കുമെന്ന് സ്വകാര്യ കാലാവസ്ഥ നിരീക്ഷകരായ സ്‌കൈമെറ്റ് വെതര്‍ വ്യക്തമാക്കി. 

ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ ലഭിക്കുന്ന തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ 60 ശതമാനവും നോര്‍മല്‍ ആകാനാണ് സാധ്യതയെന്ന് സ്‌കൈമെറ്റ് വെതര്‍ പ്രസിഡന്റ് ജിപി ശര്‍മ്മ പറഞ്ഞു. അതി തീവ്രമഴയ്ക്ക് 15 ശതമാനം സാധ്യതയുണ്ട്. 

കഴിഞ്ഞ രണ്ടു വര്‍ഷവും സാധാരണ തോതില്‍ മഴ ലഭിച്ചിരുന്നു. ഈ വര്‍ഷവും സാധാരണ തോതില്‍ മഴ ലഭിച്ചാല്‍, തുടര്‍ച്ചയായ മൂന്നാം വര്‍ഷമാകും രാജ്യത്ത് മികച്ച മഴ ലഭിക്കുന്നതെന്ന് ശര്‍മ്മ കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡും പിന്നിട്ട് കുതിക്കുന്നു; സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണമെന്ന് കെഎസ്ഇബി

അനാവശ്യം, അടിസ്ഥാനരഹിതം; വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട് തള്ളി ഇന്ത്യ

മെയ് 1ന് തൊഴിലാളി ദിനം, അതെന്താ അങ്ങനെ? അറിയാം

'ബിജെപിയില്‍ ആളെ ചേര്‍ക്കുന്നത് ദല്ലാളുമാരെ വെച്ചല്ല'; ശോഭ സുരേന്ദ്രനെതിരെ ബിജെപി വൈസ് പ്രസിഡന്റ്

കോവിഡ് വാക്‌സിന്‍ അപകടകാരിയോ? വാര്‍ത്തകളിലെ വാസ്തവമെന്ത്? കുറിപ്പ്