ദേശീയം

'ഒടുവില്‍ നിങ്ങള്‍ വിജയിക്കും' : രാഹുല്‍ഗാന്ധി 

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി : വാക്‌സിന്‍ ക്ഷാമത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുല്‍ വിമര്‍ശനം ഉന്നയിച്ചത്. വിദേശ വാക്‌സിനുകള്‍ക്ക് അനുമതി നല്‍കുന്ന വാര്‍ത്ത പങ്കുവെച്ചാണ് രാഹുലിന്റെ ട്വീറ്റ്. 

'ആദ്യം അവര്‍ നിങ്ങളെ അവഗണിക്കും. പിന്നീട് നിങ്ങളെ നോക്കി ചിരിക്കും. അതിന് ശേഷം നിങ്ങളോട് യുദ്ധം ചെയ്യും, അപ്പോള്‍ നിങ്ങള്‍ ജയിക്കും'. രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. 

രാജ്യത്ത് കോവിഡ് രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ലോകത്ത് അംഗീകരിക്കപ്പെട്ടിട്ടുള്ള വിദേശ വാക്‌സിനുകള്‍ക്കും രാജ്യത്ത് അനുമതി നല്‍കണമെന്ന് രാഹുല്‍ഗാന്ധി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. രാജ്യത്ത് ജനസംഖ്യയുടെ ഒരു ശതമാനത്തിന് മാത്രമാണ് വാക്‌സിന്‍ നല്‍കാന്‍ കഴിഞ്ഞിട്ടുള്ളത്. വാക്‌സിനേഷന്റെ വേഗത വര്‍ധിപ്പിക്കണം. അംഗീകരിക്കപ്പെട്ട വിദേശ വാക്‌സിനുകളും ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ പടപടി സ്വീകരിക്കണമെന്നും രാഹുല്‍ഗാന്ധി പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടിരുന്നു. 

കഴിഞ്ഞദിവസമാണ് വിദേശ വാക്‌സിനുകള്‍ ഉപയോഗിക്കുന്നതിന് അംഗീകാരം നല്‍കുന്ന കാര്യം പരിഗണിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി റഷ്യന്‍ വാക്‌സിനായ സ്പുട്‌നികിന് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിട്ടുണ്ട്. 

കോവിഡ് വാക്‌സിനുകള്‍ വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നത് ഉടന്‍ നിര്‍ത്തലാക്കണമെന്നും രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടിരുന്നു. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുമ്പോള്‍ വാക്‌സിന്‍ കയറ്റുമതി അംഗീകരിക്കാനാകില്ലെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്, പ്രതിക്ക് 61 വര്‍ഷം തടവും പിഴയും