ദേശീയം

ഗുജറാത്തിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ കൊറോണ മുക്തി യാഗം; വിഡിയോ

സമകാലിക മലയാളം ഡെസ്ക്

സൂറത്ത്: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായ തുടരുന്നതിനിടെ ഗുജറാത്തിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ കോവിഡിനെതിരെ യാഗം. തെക്കന്‍ ഗുജറാത്തിലെ ഏറ്റവും വലിയ കോവിഡ് ആശുപത്രിയായ ന്യൂ സിവില്‍ ആശുപത്രിയിലാ് ആര്യസമാജ അംഗങ്ങള്‍ കൊറോണ വിമുക്തി യജ്ഞം നടത്തിയത്.

ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് യാഗം നടത്തിയതെന്ന് ആര്യ സമാജ അംഗങ്ങള്‍ പറഞ്ഞു. അധികൃതര്‍ ഇതു സ്ഥിരീകരിച്ചിട്ടില്ല. 

''നഗരത്തിലെ രണ്ടു ശ്മശാനങ്ങളില്‍ ഇതേ യാഗം നടത്തിയിരുന്നു. എന്‍സിഎച്ച് ആശുപത്രി ഡീന്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് ഇവിടെ യാഗം നടത്തിയത്. '' ആര്യ സമാജം പ്രസിഡന്റ് ഉമാശങ്കര്‍ ആര്യയെ ഉദ്ധരിച്ചുകൊണ്ടള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

1500 കിടക്കകളുള്ള വന്‍ ആശുപത്രിയാണ് എന്‍സിഎച്ച്. ഇതില്‍ 1300 കിടക്കകള്‍ ഇപ്പോള്‍ തന്നെ നിറഞ്ഞുകഴിഞ്ഞു. 

ആശുപത്രിയില്‍ സന്നദ്ധ സേവകര്‍ ഒരുപാടു വരാറുണ്ടെന്ന് ഡീന്‍ പറഞ്ഞു. രോഗബാധിതരുടെ ബന്ധുക്കള്‍ക്ക് ആശ്വാസം ലഭിക്കാന്‍ എന്തെങ്കിലുമൊക്കെ ചെയ്യേണ്ടതുണ്ടെന്ന്  നിര്‍ദേശം വന്ന സാഹചര്യത്തിലാണ് ആര്യസമാജത്തിന് അനുമതി നല്‍കിയതെന്ന് ഡീന്‍ വിശദീകരിച്ചു. യാഗം നടത്താനാണെന്ന് അറിഞ്ഞിരുന്നില്ല. പാട്ട്, മറ്റു സംഗീത പരിപാടികള്‍ എന്നിവയ്ക്കാണ് അനുമതി നല്‍കിയതെന്ന് ഡീന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത