ദേശീയം

ഹജ്ജിന് അനുമതി രണ്ടു ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കു മാത്രം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: രണ്ടു ഡോസ് കോവിഡ് വാക്‌സിന്‍ എടുക്കാത്തവര്‍ക്കു ഇക്കുറി ഹജ് തീര്‍ഥാടനത്തിന് അനുമതി നല്‍കില്ലെന്ന് ഹജ്ജ് കമ്മിറ്റി.  സൗദി അറേബ്യ ആരോഗ്യ മന്ത്രാലയത്തിന്റെയും ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെയും നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് തീരുമാനമെന്ന് ഹജ്ജ് കമ്മിറ്റി സിഇഒ മഖ്‌സൂദ് അഹമ്മദ് ഖാന്‍ പറഞ്ഞു.

ഇത്തവണത്തെ ഹജ്ജ് തീര്‍ഥാടനത്തിന് അപേക്ഷിച്ചവര്‍ എത്രയും വേഗം ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിക്കണം. അങ്ങനെയെങ്കില്‍ അവര്‍ക്കു തീര്‍ഥാടനത്തിനു മുമ്പ് രണ്ടാം ഡോസ് സ്വീകരിച്ചു യാത്ര നടത്താനാവും. 

തീര്‍ഥാടനം സംബന്ധിച്ച് സൗദി അറേബ്യന്‍ അധികൃതരില്‍നിന്ന് അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. അവര്‍ മുന്നോട്ടുവയ്ക്കുന്ന നിബന്ധനകള്‍ കൂടി അനുസരിച്ചാവും അന്തിമ അനുമതിയെന്ന് ഹജ്ജ് കമ്മിറ്റി അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍