ദേശീയം

റീചാര്‍ജ് ചെയ്യാന്‍ പണം നല്‍കിയില്ല; മുത്തശ്ശിയെ കഴുത്തുഞെരിച്ച് കൊന്നു

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടി മുത്തശ്ശിയെ കഴുത്തുഞെരിച്ച് കൊന്നു. മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്യാന്‍ പണം നല്‍കാത്തതിന്റെ പേരില്‍ കൂട്ടുകാരന്റെ സഹായത്തോടെ ചെറുമകന്‍ മുത്തശ്ശിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ഏപ്രില്‍ രണ്ടിന് അലിഗഡിലെ കോട്ട്‌വാലി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. ഹൃദയാഘാതം വന്നാണ്  മരിച്ചതെന്ന് കരുതി ബന്ധുക്കള്‍ വയോധികയുടെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്തതിന് ശേഷമാണ് കൊലപാതകം തെളിഞ്ഞത്. കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ ബന്ധുക്കള്‍ ചോദ്യം ചെയ്തപ്പോഴാണ് കുറ്റസമ്മതം നടത്തിയത്. 

മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്യാന്‍ കുട്ടിയുടെ കൈയില്‍ പണം ഉണ്ടായിരുന്നില്ല. മുത്തശ്ശിയോട് ചോദിച്ചപ്പോള്‍ പണം നല്‍കാതിരുന്നതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. മറ്റൊരു സുഹൃത്തിന്റെ സഹായത്തോടെ മുത്തശ്ശിയെ കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നുവെന്ന് കുട്ടി കുറ്റസമ്മതം നടത്തിയതായി പൊലീസ് പറയുന്നു. കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി