ദേശീയം

ബംഗാളില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു. മാള്‍ഡ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി ഗോപാല്‍ ചന്ദ്ര സാഹയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഗോപാല്‍ ചന്ദ്ര സാഹയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മാള്‍ഡയിലെ ഷാപൂര്‍ മേഖലയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടെ ഞായറാഴ്ചയാണ് സംഭവം. ഗോപാല്‍ ചന്ദ്രയുടെ കഴുത്തിലാണ് വെടിയേറ്റത്. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതിനിടെ ബിജെപി നേതാവ് സായന്തന്‍ ബസുവിനും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സുജാത മണ്ഡലിനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രചാരണരംഗത്ത് 24 മണിക്കൂര്‍ വിലക്ക് ഏര്‍പ്പെടുത്തി.  പ്രചാരണത്തിനിടെ വിവാദ പ്രസ്താവന നടത്തിയതിനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. 

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടത്തില്‍ 82ശതമാനത്തിലധികം പോളിങ്ങാണ് രേഖപ്പെടുത്തിയത്. 45 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 319 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി