ദേശീയം

കോവിഡ് വാര്‍ഡില്‍ രാത്രി അന്‍പതുകാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

ഗ്വാളിയോര്‍: അന്‍പതുകാരിയായ കോവിഡ് രോഗിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച ആശുപത്രി ജീവനക്കാരന്‍ അറസ്റ്റില്‍. മധ്യപ്രദേശിലെ ഗ്വാളിയോറിലെ കോവിഡ് ചികിത്സാ കേന്ദ്രത്തിലെ വാര്‍ഡ് ബോയ് ആണ് സ്ത്രീയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്. ഇയാളെ അറസ്റ്റുചെയ്തതായി പൊലീസ് പറഞ്ഞു. 

ശനിയാഴ്ച രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. ഓക്‌സിജന്‍ സഹായത്തോടെ ചികിത്സയിലായിരുന്ന 50 കാരിയ്ക്ക് നേരെ ഇയാള്‍ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തിന് പിന്നാലെ പ്രതി ആശുപത്രിയില്‍ നിന്ന് മുങ്ങുകയും ചെയ്തു. പ്രതിയെ രക്ഷിക്കാന്‍ ആശുപത്രി അധികൃതര്‍ സഹായിച്ചെന്നും കുടുംബം ആരോപിക്കുന്നു.

പ്രതിയ്‌ക്കെതിരെ ഐപിസി 317, 354 പ്രകാരമാണ് കേസ് എടുത്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയിട്ടും ആവശ്യമായ നടപടിയുണ്ടായില്ലെന്നും കുടുംബം ആരോപിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

'നിങ്ങളെ കിട്ടാൻ ഞാൻ ജീവിതത്തിൽ എന്തോ നല്ലത് ചെയ്‌തിട്ടുണ്ടാവണം'; ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ച് അമല

വൈകീട്ട് 6 മുതൽ രാത്രി 12 വരെ വാഷിങ് മെഷീൻ ഉപയോ​ഗിക്കരുത്; നിർദ്ദേശവുമായി കെഎസ്ഇബി

'മുസ്ലീങ്ങള്‍ക്ക് സമ്പൂര്‍ണ സംവരണം വേണം'; മോദി രാഷ്ട്രീയ ആയൂധമാക്കി; തിരുത്തി ലാലു പ്രസാദ് യാദവ്

മയക്കിക്കിടത്തി കൈകാലുകള്‍ കെട്ടിയിട്ടു, ഭര്‍ത്താവിന്റെ സ്വകാര്യഭാഗം സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; യുവതി അറസ്റ്റില്‍