ദേശീയം

'ഞാന്‍ എന്റെ ഭര്‍ത്താവിനെ ചുംബിക്കും, തടയാന്‍ സാധിക്കുമോ?', മാസ്‌ക് ധരിക്കാത്തതിന് തടഞ്ഞുനിര്‍ത്തിയ ദമ്പതികള്‍ പൊലീസിനോട് തട്ടിക്കയറി, കേസ് (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  കോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന രാജ്യതലസ്ഥാനത്ത് കോവിഡ് മാനദണ്ഡം ലംഘിച്ചതിന് ദമ്പതികള്‍ക്കെതിരെ കേസ്. കോവിഡ് മാനദണ്ഡം ലംഘിച്ച് വാഹനം ഓടിച്ച ദമ്പതികളെ തടഞ്ഞുനിര്‍ത്തിയ പൊലീസുകാരോട് ഇവര്‍ മോശമായി പെരുമാറുന്നതിന്റെ വീഡിയോ പുറത്തുവന്നു. 'ഞാന്‍ എന്റെ ഭര്‍ത്താവിനെ ചുംബിക്കും, നിങ്ങള്‍ക്ക് തടയാന്‍ സാധിക്കുമോ?'- പൊലീസുകാരോട് യുവതി മോശമായി പെരുമാറുന്ന വീഡിയോയിലെ ഭാഗമാണിത്.

ഞായറാഴ്ച വൈകീട്ട് ഡല്‍ഹിയിലെ ദാരിയഗഞ്ച് മേഖലയിലാണ് സംഭവം. മാസ്‌ക് ധരിക്കാതെ വാഹനം ഓടിച്ച് വന്ന ദമ്പതികളെ പൊലീസ് തടയുകയായിരുന്നു. നിര്‍ബന്ധമായി കൈയില്‍ കരുതേണ്ട കര്‍ഫ്യൂ പാസും ഇവരുടെ കൈവശം ഉണ്ടായിരുന്നില്ലെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് ഇവര്‍ പൊലീസിനോട് തട്ടിക്കയറുയായിരുന്നു. 

'എന്തിനാണ് ഞങ്ങളുടെ വാഹനം തടഞ്ഞത്?, ഞാന്‍ ഭാര്യയുമൊന്നിച്ച് കാറിന് അകത്തല്ലേ?'- മാസ്‌ക് ധരിക്കാത്തതിന് വാഹനം തടഞ്ഞുനിര്‍ത്തിയ പൊലീസുകാരോട് യുവാവ് ചോദിച്ച ചോദ്യമാണിത്. അടുത്തിടെ ഉണ്ടായ ഹൈക്കോടതി വിധി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പറഞ്ഞ് ഡല്‍ഹി പൊലീസ് കോവിഡ് ലംഘനം ചൂണ്ടിക്കാണിക്കുമ്പോഴും ദമ്പതികള്‍ അവരുടെ വാദത്തില്‍ ഉറച്ചുനില്‍ക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. 

ഒരു ഘട്ടത്തില്‍ തങ്ങള്‍ക്കെതിരെ നടപടി എടുക്കാന്‍ പൊലീസിനെ ദമ്പതികള്‍ വെല്ലുവിളിക്കുന്നതും കാണാം. തുടര്‍ന്ന് വനിതാ പൊലീസ് എത്തി യുവതിയെ തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു കൊണ്ടുപോയി.ഭര്‍ത്താവ് പങ്കജ് ദത്തയെ അറസ്റ്റ് ചെയ്്തു. ഭാര്യയുടെ അറസ്റ്റും ഉടന്‍ തന്നെ രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ