ദേശീയം

പ്രധാനമന്ത്രിയുടെ വിദേശയാത്ര റദ്ദാക്കി 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ സന്ദർശനം റ​ദ്ദാക്കി. ഫ്രാൻസ്, പോർച്ചു​ഗൽ സന്ദർശനങ്ങളാണ് റദ്ദാക്കാൻ തീരുമാനിച്ചത്. രാജ്യത്ത് കോവിഡിന്റെ രണ്ടാം വ്യാപനം രൂക്ഷമാകുന്ന സാഹചര്യം കണക്കിലെടുത്താണ് തീരുമാനം. ഇതുസംബന്ധിച്ച് അന്തിമതീരുമാനം ഇനിയും കൈകൊണ്ടിട്ടില്ല. 

മെയ് എട്ടാം തിയതിയാണ് പ്രധാനമന്ത്രി പോര്‍ച്ചുഗല്‍ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരുന്നത്. ഇതിനുശേഷം ഫ്രാന്‍സിലെത്തി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി കൂടിക്കാഴ്ചയും നിശ്ചയിച്ചിരുന്നു. രണ്ട് യാത്രകളും ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ലെങ്കിലും ഇതിനായുള്ള തയ്യാറെടുപ്പുകളെല്ലാം പൂര്‍ത്തിയാക്കിയിരുന്നെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയും റായ്ബറേലിയും അടക്കം 49 മണ്ഡലങ്ങള്‍ ബൂത്തിലേക്ക്; ലോക്‌സഭാ തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ടം ഇന്ന്

രാജസ്ഥാന്റെ സ്വപ്‌നം മഴയില്‍ ഒലിച്ചു; ഐപിഎല്‍ പ്ലേ ഓഫ് ചിത്രം തെളിഞ്ഞു

അതിതീവ്ര മഴ, കാറ്റ്: ഇന്ന് നാല് ജില്ലകളിൽ റെഡ് അലർട്ട്; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍