ദേശീയം

രാഹുല്‍ വേഗം സുഖം പ്രാപിക്കട്ടെ, പ്രാര്‍ഥിക്കുന്നു; നരേന്ദ്രമോദി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡ് ബാധിതനായ രാഹുല്‍ ഗാന്ധിയുടെ രോഗമുക്തിയ്ക്കായി പ്രാര്‍ഥിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധിക്ക് കോവിഡ് സ്ഥിരീകരിച്ചത്. നേരിയ രോഗലക്ഷണങ്ങളെ തുടര്‍ന്ന് നടത്തിയ പരിശേധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

എത്രയും വേഗം രാഹുല്‍ കോവിഡ് രോഗമുക്തനാവട്ടെയെന്ന് കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനിയും രമേഷ് പൊക്രിയാലും ട്വിറ്ററില്‍ കുറിച്ചു. കോണ്‍ഗ്രസ് മുന്‍പ്രസിഡന്റും എംപിയുമായ രാഹുല്‍ ഗാന്ധിക്ക് കോവിഡ് സ്ഥിരീകരിച്ചത് വളരെ ഞെട്ടലോടെയാണ് കേട്ടതെന്ന് ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്‍ പറഞ്ഞു. എത്രയും വേഗം രോഗമുക്തനാവട്ടെയെന്നും എല്ലാവരും ആവശ്യമായ മുന്‍ കരുതല്‍ സ്വീകരിക്കണമെന്നും സ്റ്റാലിന്‍ ട്വിറ്ററില്‍ കുറിച്ചു. 

താനുമായി കഴിഞ്ഞ ദിവസങ്ങളില്‍ സമ്പര്‍ക്കം പുലര്‍ത്തിയവരോട് നീരീക്ഷണത്തില്‍ പോവാനും കോവിഡ് പ്രോട്ടോകോള്‍ പാലിക്കാനും രാഹുല്‍ അഭ്യര്‍ഥിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി