ദേശീയം

'ഡല്‍ഹി സര്‍ക്കാര്‍ ഓക്‌സിജന്‍ കൊള്ളയടിച്ചു'; ആരോപണവുമായി ഹരിയാന ആരോഗ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഓക്‌സിജന്‍ ക്ഷാമം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ തങ്ങളുടെ ഓക്‌സിജന്‍ ടാങ്ക് ഡല്‍ഹി സര്‍ക്കാര്‍ കൊള്ളയടിച്ചെന്ന  ആരോപണവുമായി ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജ്. ചൊവ്വാഴ്ച ഫരീദാബാദ് ആശുപത്രിയിലേക്ക് പോയ ഓക്‌സിജന്‍ ടാങ്കര്‍ ഡല്‍ഹി സര്‍ക്കാര്‍ തട്ടിയെടുത്തു എന്നാണ് അനില്‍  വിജ് ആരോപിക്കുന്നത്. ഇനിമുതല്‍ ഹരിയാന പൊലീസിന്റെ സംരക്ഷണയിലാകും ഓക്‌സിജിന്‍ ടാങ്കുകള്‍ പോവുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഫരീദാബാദിലേക്ക് പോവുകയായിരുന്ന രണ്ട് ടാങ്കുകളില്‍ ഒന്ന് തടഞ്ഞുനിര്‍ത്തി ഡല്‍ഹി സര്‍ക്കാര്‍ ഓക്‌സിജന്‍ കൊള്ളയടിക്കുകയായിരുന്നു എന്ന് അനില്‍ വിജ് പറഞ്ഞു. 'സര്‍ക്കാരുകള്‍ ഇതുപോലെ ഓക്‌സിജന്‍ മോഷ്ടിക്കാന്‍ തുടങ്ങിയാല്‍ അത് കുഴപ്പത്തിലേക്ക് നയിക്കും. ഇത് അങ്ങേയറ്റം അപലപനീയമാണ്'- ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തില്‍ അനില്‍ വിജ് പറഞ്ഞു. 

തങ്ങളുടെ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ഓക്‌സിജന്‍ നല്‍കിയതിന് ശേഷം മറ്റു സംസ്ഥാനങ്ങളിലേക്ക് നല്‍കാന്‍ തങ്ങള്‍ തയ്യാറാണെന്നും അനില്‍ വിജ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ അറസ്റ്റില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി