ദേശീയം

ഓക്‌സിജന്‍ കിട്ടാതെ ദുരന്തം; ഡല്‍ഹി ഗംഗാറാം ആശുപത്രിയില്‍ 25 രോഗികള്‍ പിടഞ്ഞ് മരിച്ചു; 60 പേരുടെ നില ഗുരുതരം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഗംഗാറാം ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ 24 മണിക്കൂറിനിടെ 25 രോഗികള്‍ മരിച്ചു. അറുപത് രോഗികളുടെ ജീവന്‍ അപകടത്തിലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. രണ്ടുമണിക്കൂര്‍ ഉപയോഗിക്കുന്നതിനുള്ള ഓക്‌സിജന്‍ മാത്രമാണ് ആശുപത്രിയില്‍ അവശേഷിക്കുന്നതെന്നും അധികൃതര്‍ അറിയിച്ചിരുന്നു.
 
എത്രയും വേഗം ഓക്‌സിജന്‍ എത്തിച്ചില്ലെങ്കില്‍ രോഗികളുടെ ജീവന്‍ അപകടത്തിലാകുമെന്ന് മെഡിക്കല്‍ ഡയറക്ടര്‍ അറിയിച്ചതിന്റെ പശ്ചാത്തലത്തില്‍ ഒരു ടാങ്കര്‍ ഓക്‌സിജന്‍ എത്തിച്ചു. 500 ലധികം കോവിഡ് രോഗികളാണ് ഗംഗാറാം ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇതില്‍ 150ലേറെ പേര്‍ക്ക് ഓക്‌സിജന്‍ ആവശ്യമുള്ള രോഗികളാണെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.

ഇന്നലെ രാത്രി തന്നെ ആശുപത്രി അധികൃതര്‍ ഓക്‌സിജന്‍ ക്ഷാമം അധികൃതരെ അറിയിച്ചിരുന്നു.  എത്രയും വേഗം ഓക്‌സിജന്‍ എത്തിക്കണമെന്ന് സര്‍ക്കാരിനോട് അറിയിക്കുകയും ചെയ്തിരുന്നു. ഓക്‌സിജന്‍ ക്ഷാമം അനുഭവിക്കുന്ന ആശുപത്രികളില്‍ നിന്ന് രോഗികളെ മാറ്റണമെന്നും 
 സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിരുന്നതായും ആശുപത്രി ജീവനക്കാര്‍ പറയുന്നു.

ചില ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമത്തിന് താത്കാലിക പരിഹാരമായെങ്കിലും പ്രതിസന്ധി തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വ്യാഴാഴ്ച വൈകീട്ട് തന്നെ ഡല്‍ഹിയിലെ ആറ് സ്വകാര്യ ആശുപത്രികളില്‍ ഓക്‌സിജന്‍ തീര്‍ന്നതായി കേന്ദ്ര ആരോഗ്യമന്ത്രിക്ക് അയച്ച കത്തില്‍ മനീഷ് സിസോദിയ വ്യ്ക്തമാക്കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍