ദേശീയം

ഓക്‌സിജന്‍ ദുരന്തം മധ്യപ്രദേശിലും; ഐസിയുവില്‍ 5 പേര്‍ പ്രാണവായു കിട്ടാതെ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: മധ്യപ്രദേശിലെ ജബല്‍പ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഓക്‌സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് ഐസിയുവില്‍ 5 പേര്‍ മരിച്ചു.നഗരത്തിലെ ഗാല്കസി ആശുപത്രിയിലാണ് സംഭവമെന്ന് പൊലീസ് സൂപ്രണ്ട് ദീപക് മിശ്ര പറഞ്ഞു. 

ഐസിയുവില്‍ ഓക്‌സിജന്‍ ലഭിക്കാത്തതിനെ തുടര്‍ന്നാണ് രോഗികള്‍ മരിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. ആശുപത്രിയില്‍ ഓക്‌സിജന്‍ തീര്‍ന്നുപോയതിനാലാണ് തങ്ങള്‍ക്ക് പ്രിയപ്പെട്ടവരെ നഷ്ടമായതെന്ന് ബന്ധുക്കള്‍ പറയുന്നു. രോഗികളുടെ കുട്ടിരിപ്പുകാരുടെ മുറവിളി കേട്ട് പൊലീസ് ആശുപത്രിയിലെത്തി.

ആ സമയം പത്ത് ഓക്‌സിജന്‍ സിലിണ്ടറുകള്‍ക്കായി ആശുപത്രി അധികൃതര്‍ കാത്തിരിക്കുകയായിരുന്നു എന്നാണ് ആശുപത്രി അധികൃതരുടെ ഭാഷ്യം. ഓക്‌സിജനുമായി ആശുപത്രിയിലേക്കെത്തിയ വാഹനത്തിന് തകരാറു സംഭവിച്ചതിനാലാണ് വിതരണം വൈകിയതെന്നും അധികൃതര്‍ പറയുന്നു.  ഒടുവില്‍ പൊലീസ് സ്വകാര്യ ഏജന്‍സിയില്‍ നിന്നും പത്ത് സിലിണ്ടറുകള്‍ എത്തിക്കുകയായിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് ബന്ധുക്കള്‍ പൊലീസിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ആരും രേഖാമൂലം പരാതി നല്‍കിയിട്ടില്ല

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി