ദേശീയം

'പ്രാണവായു തരണം...'; ഓക്‌സിജന്‍ ക്ഷാമത്തില്‍ സഹായിക്കണം, സംസ്ഥാനങ്ങള്‍ക്ക് കെജരിവാളിന്റെ കത്ത്‌

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം ശക്തമായി തുടരവെ ഡല്‍ഹിയിലെ ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കാന്‍ മറ്റു സംസ്ഥാനങ്ങളോട് സഹായം അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ കത്ത്. 'ശേഖരിച്ചുവച്ച ഓക്‌സിജന്‍ ഉണ്ടെങ്കില്‍ ഡല്‍ഹിക്ക് ഓക്‌സിജന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഞാന്‍ എല്ലാ മുഖ്യമന്ത്രിമാര്‍ക്കും കത്തെഴുതി.  കേന്ദ്രസര്‍ക്കാര്‍ സഹായിക്കുന്നുണ്ടെങ്കിലും, കൊറോണയുടെ കാഠിന്യം ലഭ്യമായ എല്ലാ വിഭവങ്ങളും അപര്യാപ്തമാണെന്ന് തെളിയിക്കുന്നു.'കെജരിവാള്‍ ട്വിറ്ററില്‍ കുറിച്ചു. 

ഓക്‌സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ ആശുപത്രികളില്‍ നിരവധി പേരാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഗംഗാറാം ആശുപത്രിയില്‍ ഇരുപത്തിയഞ്ചു പേരും ഇന്നലെ ജയ്പൂര്‍ ഗോള്‍ഡന്‍ ആശുപത്രിയില്‍ ഇരുപതു പേരുമാണ് പ്രാണവായുവില്ലാതെ മരിച്ചത്. ഈ സാഹചര്യത്തില്‍ കൂടുതല്‍ സഹായം വേണമെന്ന് കെജരിവാള്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. 

480 മെട്രിക് ടണ്‍ ഓക്‌സിജന്‍ ലഭിച്ചില്ലെങ്കില്‍ ആരോഗ്യ സംവിധാനം തകരുമെന്നാണ് കെജരിവാള്‍ സര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്.  ഇത്രയും ഓക്‌സിജന്‍ എപ്പോള്‍ എത്തിക്കാനാവുമെന്ന് അറിയിക്കാന്‍ കോടതി കേന്ദ്ര സര്‍ക്കാരിനോടു നിര്‍ദേശിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ അറസ്റ്റില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി