ദേശീയം

കോവിഡിന് എതിരായ ഇന്ത്യന്‍ ജനതയുടെ പോരാട്ടത്തില്‍ ഐക്യദാര്‍ഢ്യം; പാകിസ്ഥാന്‍ പ്രധാനമന്ത്രി

സമകാലിക മലയാളം ഡെസ്ക്


ഇസ്ലാമാബാദ്:  കോവിഡിന് എതിരെയുള്ള ഇന്ത്യന്‍ ജനതയുടെ പോരാട്ടത്തില്‍ തങ്ങള്‍ ഐക്യപ്പെടുന്നെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. 'അയല്‍ രാജ്യത്തും ലോകത്തും രോഗം ബാധിച്ച് ദുരിതമനുഭവിക്കുന്ന എല്ലാ മനുഷ്യരും വേഗം സുഖംപ്രാപിക്കട്ടേയെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. മനുഷ്യത്വവും ഒരുമയും ഉപയോഗിച്ച് ഈ ദുരന്തത്തെ നമുക്ക് അതിജീവിക്കാം'-ഇമ്രാന്‍ ഖാന്‍ പറഞ്ഞു. നേരത്തെ, ഇമ്രാന്‍ ഖാന് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍, വേഗം സുഖംപ്രാപിക്കട്ടെയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംകള്‍ നേര്‍ന്നിരുന്നു. 

790,016 കേസുകളാണ് പാകിസ്ഥാനില്‍ ആഓകെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അതേസമയം ഇന്ത്യയില്‍ കോവിഡിന്റെ രണ്ടാം തരംഗം അതി തീവ്രമായിട്ടാണ് വ്യാപിക്കുന്നത്. 

3,46,786 പേര്‍ക്കാണ് കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 2,624 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്തെ മൊത്തം രോഗികളുടെ എണ്ണം 1,66,10,481 ആയി. 1,38,67,997 പേരാണ് ഇതുവരെ രോഗ മുക്തി നേടിയത്. ആകെ മരണം 1,89,544. നിലവില്‍ 25,52,940 പേരാണ് ചികിത്സയിലുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി