ദേശീയം

ഇന്ത്യ ശ്വാസം കിട്ടാതെ പിടയുമ്പോള്‍ സൗദിയുടെ സഹായഹസ്തം; എത്തുന്നത് 80 മെട്രിക് ടണ്‍ ഓക്‌സിജന്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായ ഇന്ത്യയ്ക്ക് സൗദി അറേബ്യയുടെ കൈത്താങ്ങ്. 80 മെട്രിക് ടണ്‍ ലിക്വഡ് ഓക്‌സിജനും നാല് ഐ എസ് ഒ ക്രയോജനിക് ടാങ്കുകളും ദമാം തുറമുഖത്തില്‍ നിന്ന് പുറപ്പെട്ടു. സൗദി ഭരണകൂടത്തിന് നന്ദി അറിയിക്കുന്നതായി ഇന്ത്യന്‍ എംബസി ട്വിറ്ററില്‍ കുറിച്ചു.

ഗുജറാത്തിലെ മുണ്ട്ര തുറമുഖത്തിലാണ് കണ്ടെയ്‌നറുകള്‍ എത്തുക. അദാനി, എം എസ് ലിന്‍ഡേ ഗ്രൂപ്പുകളുമായി സഹകരിച്ചാണ് സൗദി സര്‍ക്കാര്‍ഓക്‌സിജന്‍ നല്‍കുന്നത്. 

എം എസ് ലിന്‍ഡെ ഗ്രൂപ്പുമായി സഹകരിച്ച് 5,000 മെഡിക്കല്‍ ഗ്രേഡ് ഓക്‌സിജന്‍ സിലിണ്ടറുകള്‍ കൂടി സൗദിയില്‍ നിന്നും ഉടന്‍ ഇന്ത്യയിലേക്ക് അയക്കുമെന്ന് അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനി ട്വീറ്റ് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി