ദേശീയം

'എനിക്ക് തിരിച്ച് പോയി ഒരു ചായക്കട തുറക്കാം', മോദിയുടെ പഴയ ട്വീറ്റ് കുത്തിപ്പൊക്കി ‌സിദ്ധാർത്ഥ്; വൈറൽ

സമകാലിക മലയാളം ഡെസ്ക്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഴയ ട്വീറ്റ് കുത്തിപ്പൊക്കി നടന്‍ സിദ്ധാര്‍ത്ഥ്. മോദിയെന്ന വ്യക്തിയിലല്ല കാര്യമെന്നും തനിക്കു വേണമെങ്കിൽ തിരിച്ചുപോയി ഒരു ചായക്കട തുറക്കാം എന്നായിരുന്നു മോദി കുറിച്ചിരിക്കുന്നത്. 2014 ഏപ്രില്‍ 29നാണ് മോദി ഇത് കുറിച്ചത്. ട്വീറ്റില്‍ മോദി പറയുന്ന എല്ലാ കാര്യത്തിനോടും താന്‍ യോജിക്കുന്നു എന്നാണ് സിദ്ധാര്‍ത്ഥ് കുറിച്ചിരിക്കുന്നത്.

‘ഇന്ത്യക്ക് ശക്തമായൊരു സര്‍ക്കാരിനെ വേണം. മോദി എന്ന വ്യക്തിയിലല്ല കാര്യം. എനിക്ക് തിരിച്ച് പോയി ഒരു ചായക്കട വേണമെങ്കില്‍ തുറക്കാം. പക്ഷെ രാജ്യം ഇനിയും ദുരിതം അനുഭവിക്കരുത്’, എന്നായിരുന്നു മോദിയുടെ ട്വീറ്റ്. ‘ഈ ട്വീറ്റില്‍ ഇയാള്‍ പറയുന്ന എല്ലാ കാര്യങ്ങളോടും ഞാന്‍ യോജിക്കുന്നു. നിങ്ങള്‍ക്ക് വിശ്വസിക്കാന്‍ കഴിയുമോ അത്?’,എന്നാണ് സിദ്ധാർത്ഥ് കുറിച്ചത്. 

സിദ്ധാർത്ഥ് പങ്കുവെച്ചതോടെ മോദിയുടെ ട്വീറ്റ് സോഷ്യൽ മീഡിയയിൽ മോദിയുടെ വിഡിയോ വൈറലാവുകയാണ്. രാജ്യത്തെ കൊവിഡ് പ്രതിസന്ധിയില്‍ ബിജെപിയെ വിമര്‍ശിച്ച് കഴിഞ്ഞ ദിവസം സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തിരുന്നു. ബിജെപി അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെടുമ്പോള്‍ മാത്രമേ രാജ്യം പൂര്‍ണ്ണമായും വാക്സിനേറ്റഡ് ആകുകയുള്ളുവെന്നാണ് സിദ്ധാര്‍ഥ് പറഞ്ഞത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു