ദേശീയം

'ഭരണ വ്യവസ്ഥ പരാജയം',പാർട്ടി പ്രവർത്തനങ്ങൾ എല്ലാം നിർത്തി ജനങ്ങളെ സഹായിക്കാൻ ഇറങ്ങു; കോൺ​ഗ്രസ് പ്രവർത്തകരോട് രാഹുൽ ഗാന്ധി  

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: രാജ്യത്ത് പ്രതിദിനം വർദ്ധിച്ചുകൊണ്ടിരിക്കുന്ന കോവിഡ് പ്രതിസന്ധി നേരിടുന്നതിൽ കേന്ദ്ര സർക്കാർ പരാജയമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ ഭരണ വ്യവസ്ഥ സമ്പൂർണ്ണ പരാജയമാണെന്നും ജനങ്ങളെ സഹായിക്കാൻ കോൺഗ്രസ് പ്രവർത്തക‍ർ രംഗത്തിറങ്ങണമെന്ന് രാഹുൽ ട്വിറ്ററിലൂടെ പറഞ്ഞു.

"ഭരണ വ്യവസ്ഥ പരാജയമാണ്, അതിനാൽ ജനക്ഷേമത്തിനായി സംസാരിക്കേണ്ടത് അനിവാര്യമാണ്. 
ഈ പ്രതിസന്ധിയിൽ ഉത്തരവാദിത്വമുള്ള പൗരന്മാരെയാണ് രാജ്യത്തിനാവശ്യം. 
കോണ്ഗ്രസ് പ്രവർത്തകർ, പാർട്ടി പ്രവർത്തനങ്ങൾ എല്ലാം നിർത്തി വെച്ച് ജനങ്ങളെ സഹായിക്കാൻ രംഗത്തിറങ്ങണം", രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചത്.

ഡൽഹിയിൽ കോവിഡ് രോഗികൾ ഓക്സിജൻ കിട്ടാതെ മരിക്കുന്ന സാഹചര്യമുണ്ടായതോടെയാണ് അതിരൂക്ഷ വിമർശനവുമായി രാഹുൽ രംഗത്തെത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു