ദേശീയം

ഉത്തരേന്ത്യയില്‍ ഓക്‌സിജന്‍ കിട്ടാതെ വീണ്ടും കൂട്ടമരണം; ഹരിയാനയില്‍ അഞ്ചുപേര്‍ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ഹിസാര്‍: രാജ്യത്ത് ഓക്‌സിജന്‍ കിട്ടാതെ വീണ്ടും കൂട്ടമരണം. ഹരിയാനയിലെ ഹിസാറില്‍ അഞ്ച് കോവിഡ് രോഗികള്‍ മരിച്ചു. ഇതിന് പിന്നാലെ രോഗികളുടെ ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രതിഷേധം നടത്തി. തിങ്കളാഴ്ച പുലര്‍ച്ചെയാണ് ദുരന്തം നടന്നത്. 

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പ്രാണവായു കിട്ടാതെ കൂട്ട മരണം സംഭവിക്കുന്ന മൂന്നമത്തെ സംഭവമാണ് ഹരിയാനയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഞായറാഴ്ച വൈകുന്നേരം ഗുരുഗാവില്‍ ആശുപത്രിയില്‍ നാലുപേര്‍ മരിച്ചിരുന്നു. 

ആന്ധ്രാപ്രദേശിലും ഓക്‌സിജന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് കോവിഡ് രോഗികള്‍ മരിച്ചു. വിശാഖപട്ടണത്തെ മഹാരാജ ഗവണ്‍മെന്റ് ആശുപത്രിയിലാണ് രണ്ടുപേര്‍ മരിച്ചത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍