ദേശീയം

'മറ്റ് ഐപിഎല്‍ താരങ്ങള്‍ക്കും പ്രചോദനമാകട്ടെ'; പിഎം കെയര്‍ ഫണ്ടിലേക്ക് 38ലക്ഷം രൂപ സംഭാവന നല്‍കി ക്രിക്കറ്റ് താരം പാറ്റ് കമ്മിന്‍സ് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യം ഓക്‌സിജന്‍ ക്ഷാമം നേരിടുന്നതിനിടെ, സംഭാവനയുമായി ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം പാറ്റ് കമ്മിന്‍സ്. രാജ്യത്തെ ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കുന്നതിന് സഹായം എന്ന നിലയില്‍ പിഎം കെയര്‍ ഫണ്ടിലേക്ക് 50,000 ഡോളറാണ് പാറ്റ് കമ്മിന്‍സ് സംഭാവന നല്‍കിയത്. 

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം കൂടിയാണ് പാറ്റ് കമ്മിന്‍സ്. രാജ്യം രണ്ടാം കോവിഡ് തരംഗത്തിന്റെ പിടിയിലമര്‍ന്ന് പോരാടുമ്പോള്‍ ഐപിഎല്‍ മത്സരം പുരോഗമിക്കുന്നതിനെതിരെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയരുകയാണ്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക്ഡൗണില്‍ കഴിയുന്ന ജനത്തിന് എല്ലാദിവസവും കുറച്ച് മണിക്കൂറുകള്‍ സന്തോഷവും ആശ്വാസവും പകരാന്‍ ഐപിഎല്‍ വഴി സാധിക്കുമെന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ കാണണമെന്ന് കമ്മിന്‍സ് ട്വിറ്ററില്‍ കുറിച്ചു. 

മറ്റു ഐപിഎല്‍ താരങ്ങള്‍ക്കും ഇത് പ്രചോദനമാകട്ടെ എന്ന് കരുതിയാണ് താന്‍ സംഭാവന നല്‍കാന്‍ തയ്യാറായതെന്നും അദ്ദേഹം പറഞ്ഞു. ദുരിതം അനുഭവിക്കുന്ന ഇന്ത്യയോടൊപ്പം നില്‍ക്കാന്‍ ലോകത്തിന്റെ ഏത് കോണിലാണെങ്കിലും ആളുകള്‍ തയ്യാറാവണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍