ദേശീയം

മുൻ മന്ത്രി സഞ്ജയ് ദേവ്താളെ അന്തരിച്ചു 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്ര മുൻ മന്ത്രി സഞ്ജയ് ദേവ്താളെ (58) കോവിഡ് ബാധിച്ച് മരിച്ചു. നാഗ്പൂറിലെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ചയായിരുന്നു അന്ത്യം. രണ്ടാഴ്ച മുൻപാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ശരീരത്തിലെ ഓക്‌സിജന്റെ അളവ് കുറഞ്ഞതിനെത്തുടർന്ന് കഴിഞ്ഞദിവസം അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ശനിയാഴ്ച സ്ഥിതി ഗുരുതരമായി.

വിദർഭയിലെ ചന്ദ്രാപുർ സ്വദേശിയാണ് ദേവ്താളെ. കോൺഗ്രസിനെ പ്രതിനിധീകരിച്ച് വറോറ മണ്ഡലത്തിൽ നിന്നു നാലു തവണ നിയമസഭയിലെത്തിയ അദ്ദേഹം പൃഥ്വിരാജ് ചവാൻ മന്ത്രിസഭയിൽ പരിസ്ഥിതി-സാംസ്കാരിക മന്ത്രിയായിരുന്നു. 

2014ൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനു പിന്നാലെ അതേ വർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സീറ്റ് നിഷേധിച്ചു. ഇതോടെ ദേവ്താളെ ബിജെപിയിൽ ചേർന്നു മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നാലെ അദ്ദേഹം ശിവസേനയിലെത്തി. തുടർന്ന് ബിജെപിയിലേക്കുതന്നെ മടങ്ങുകയും ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

''കാടിന്റെ രാത്രിത്തോറ്റങ്ങള്‍, സിരകളിലേക്കു നേരെച്ചെന്നുണര്‍ത്തുന്ന ആഫ്രിക്കന്‍ കാപ്പിയുടെ മാദകത്വം''

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം