ദേശീയം

കോവിഡ് പ്രതിസന്ധി: യുഎസില്‍നിന്ന് സഹായവുമായി ആദ്യ വിമാനം എത്തി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ യുഎസില്‍നിന്നുള്ള ആദ്യഘട്ട അടിയന്തര ആരോഗ്യരക്ഷാ സഹായവുമായി വിമാനം ന്യൂഡല്‍ഹിയില്‍ എത്തി. നാനൂറോളം ഓക്‌സിജന്‍ സിലിണ്ടര്‍, ഒരു ദശലക്ഷം റാപ്പിഡ് കോവിഡ് ടെസ്റ്റ് കിറ്റ്, മറ്റു ആശുപത്രി ഉപകരണങ്ങള്‍ എന്നിവയാണ് വിമാനത്തില്‍ എത്തിച്ചത്. 

അടിയന്തര സഹായവുമായി യുഎസ് സൈനിക വിമാനം ഇന്ന് രാവിലെയാണ് ന്യൂഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങിയത്. യുഎസ് എംബസി ഇക്കാര്യം ട്വിറ്ററിലൂുടെ അറിയിച്ചു. 70 വര്‍ഷത്തെ സഹകരണത്തിന്റെ അടിസ്ഥാനത്തില്‍, യുഎസ് ഇന്ത്യയോടൊപ്പം നില്‍ക്കുന്നുവെന്നും മഹാമാരിക്കെതിരെ ഒരുമിച്ച് പോരാടുന്നുവെന്നും ട്വീറ്റില്‍ പറയുന്നു.

ഈ ആഴ്ച ആദ്യം യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ കോവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് പിന്തുണ വാഗ്ദാനം ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബൈഡനും തിങ്കളാഴ്ച ഫോണ്‍ സംഭാഷണവും നടത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന