ദേശീയം

രാജ്യത്ത് 5 വര്‍ഷത്തിനിടെ 1.71 ലക്ഷം പേര്‍ ബലാത്സംഗത്തിനിരയായി; കേന്ദ്രസര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി:കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് രജിസ്റ്റര്‍ ചെയ്തത് 1.71 ലക്ഷം ബലാത്സംഗക്കേസുകള്‍. ഏറ്റവും കൂടുതല്‍ പേര്‍ ബലാത്സംഗത്തിന് ഇരയാകുന്നത് മധ്യപ്രദേശിലും രാജസ്ഥാനിലുമാണെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചു.

മധ്യപ്രദേശില്‍ അഞ്ച് വര്‍ഷത്തിനിടെ 22,753 പേരാണ് ബലാത്സംഗത്തിനിരയായത്. രാജസ്ഥാനില്‍ 20,973 പേരാണ് ബലാത്സംഗത്തിനിരയായത്. മൂന്നാമത് ഉത്തര്‍പ്രദേശും നാലാമത് മഹാരാഷ്ട്രയുമാണ്. യഥാക്രമം 19,098 പേരും മഹാരാഷ്ട്രയില്‍ 14,707 പേരുമാണ് ബലാത്സംഗത്തിനിരയായത്.

ഡല്‍ഹിയില്‍ 8,051 പേരാണ് അഞ്ച് വര്‍ഷത്തിനിടെ പീഡനത്തിനിരയായത്. 2016ലാണ് ഏറ്റവും കുടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. 38,947 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 2015-34,651, 2017-32,559, 2018-33,356, 2019 32,303 കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

തകര്‍ത്താടി ഡുപ്ലെസിസ്, 23 പന്തില്‍ 64, ഭയപ്പെടുത്തി ജോഷ് ലിറ്റില്‍; ബംഗളൂരുവിന് നാലുവിക്കറ്റ് ജയം

പ്രജ്വലിനെതിരെ ബ്ലൂ കോർണർ നോട്ടീസ്; എച്ച്ഡി രേവണ്ണയുടെ ഭാര്യയെ ചോദ്യം ചെയ്തേക്കും

24 ലക്ഷം വിദ്യാര്‍ഥികള്‍; നീറ്റ് യുജി ഇന്ന്, മാര്‍ഗനിര്‍ദേശങ്ങള്‍

നവകേരള ബസ് ആദ്യ സര്‍വീസ് ആരംഭിച്ചു; കന്നിയാത്രയിൽ തന്നെ കല്ലുകടി, വാതിൽ കേടായി