ദേശീയം

ഡാമിന്റെ ഷട്ടറുകള്‍ തുറന്നു, കണ്‍മുന്‍പില്‍ ഒലിച്ചുപോയത് മൂന്ന് പാലങ്ങള്‍; പേമാരിയില്‍ ഒറ്റപ്പെട്ട് ഗ്രാമങ്ങള്‍- വീഡിയോ

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: മധ്യപ്രദേശില്‍ കനത്തമഴയില്‍ മൂന്ന് പാലങ്ങള്‍ ഒലിച്ചുപോയി. ഭോപ്പാലിലാണ് സംഭവം.സംഭരണശേഷിയിലധികം വെള്ളമായതോടെ ഡെയ്ഷാ ജില്ലയിലെ മണിഖേദ ഡാമിന്റെ 10 ഷട്ടറുകള്‍ ഒന്നിച്ച് തുറന്നു. ഇതോടെ ഇരച്ചെത്തിയ വെള്ളത്തിന്റെ ശക്തിയിലാണ് മൂന്ന് പാലങ്ങള്‍ തകര്‍ന്നത്. 

ഇതോടെ ഡെയ്ഷാ ജില്ലയ്ക്ക് ഗ്വാളിയാറുമായുള്ള റോഡ് വഴിയുള്ള കണ്‍ക്ടിവിറ്റി നഷ്ടമായി. സിന്ധ് നദിയില്‍ ക്രമാതീതമായ അളവില്‍ ജലനിരപ്പ് ഉയര്‍ന്നതാണ് പാലം ഒലിച്ചുപോകാന്‍ കാരണം.  24 മണിക്കൂറിനിടെ അവസാനമായി ഒലിച്ചുപോയത് സേവ്ഡ മേഖലയിലെ പാലമാണ്. ഈ പാലം ഒലിച്ചുപോകുന്നതിന്റെ വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്. ദേശീയപാതയിലെ മറ്റൊരു പാലത്തിന് വിള്ളല്‍ വീണതായും റിപ്പോര്‍ട്ടുകളുണ്ട്.

പേമാരിയും പ്രളയവും നാശം വിതച്ചതോടെ ദുരന്തബാധിത പ്രദേശങ്ങളില്‍ നിന്ന് ഹെലികോപ്ടര്‍ മാര്‍ഗം ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയാണ് രക്ഷാപ്രവര്‍ത്തകര്‍. കഴിഞ്ഞ കുറച്ച്  ദിവസങ്ങളായി കനത്ത പേമാരിയുടെ പിടിയിലാണ് ഗ്വാളിയര്‍ -ചമ്പല്‍ മേഖല. പെയ്തിറങ്ങിയ വെള്ളത്തിനൊപ്പം ഡാമും തുറന്നുവിട്ടതോടെ ഇരച്ചെത്തിയ വെള്ളത്തില്‍ പാലം ഒലിച്ചുപോവുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍