ദേശീയം

രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം : ട്വിറ്ററിന് നോട്ടീസ് ; ചിത്രം നീക്കണമെന്ന് നിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട ഒമ്പതുകാരിയുടെ വീട് സന്ദര്‍ശിച്ച ചിത്രം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി പോസ്റ്റ് ചെയ്ത സംഭവത്തില്‍ ട്വിറ്ററിന് ദേശീയ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മീഷന്റെ നോട്ടീസ്. രാഹുലിന്റെ ചിത്രം നീക്കം ചെയ്യണമെന്ന് കമ്മീഷന്‍ നോട്ടീസില്‍ ആവശ്യപ്പെട്ടു. കൊല്ലപ്പെട്ട കുട്ടിയുടെ മാതാപിതാക്കളെ സന്ദര്‍ശിക്കുന്ന ചിത്രം രാഹുല്‍ ട്വീറ്റ് ചെയ്തതിന് പിന്നാലെ സംഭവം ദേശീയതലത്തില്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു. 

ഡല്‍ഹി കണ്‍ടോണ്‍മെന്റിലെ ഓള്‍ഡ് നംഗലില്‍ ഇന്നലെ രാവിലെയാണ് രാഹുല്‍ഗാന്ധി പെണ്‍കുട്ടിയുടെ വീട്ടുകാരെ കണ്ടത്. ഇതിന് പിന്നാലെയാണ് ചിത്രങ്ങള്‍ അദ്ദേഹം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്ന തരത്തില്‍ മാതാപിതാക്കളുടെയോ മറ്റോ ചിത്രം പ്രസിദ്ധപ്പെടുത്തുന്നത് പോക്‌സോ വകുപ്പ് പ്രകാരം കുറ്റകരമാണെന്ന് നോട്ടീസില്‍ പറയുന്നു. 

സംഭവത്തില്‍ എന്തു നടപടി സ്വീകരിച്ചെന്ന് ഡല്‍ഹി പൊലീസിനോടും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മീഷന്‍ വിശദീകരണം തേടിയിട്ടുണ്ട്. അതിനിടെ ചിത്രം ട്വിറ്ററില്‍ ഇട്ട സംഭവത്തില്‍ രാഹുല്‍ഗാന്ധിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകന്‍ ഡല്‍ഹി പൊലീസിനെ സമീപിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി