ദേശീയം

ഒറ്റ ഡോസ് വാക്‌സിനും ഇന്ത്യയിലേക്ക്; ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന് അനുമതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ അമേരിക്കന്‍ കമ്പനിയായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ ഒറ്റ ഡോസ് കോവിഡ് വാക്‌സിന് ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി. ഇന്നലെയാണ് ഉപയോഗത്തിന് അനുമതി തേടി ജോണ്‍സണ്‍ അപേക്ഷ നല്‍കിയത്. 

ഹൈദരാബാദ് ആസ്ഥാനമായ ബയോളജിക്കല്‍ ഇയാണ് രാജ്യത്ത് ജോണ്‍സണ്‍സ് വാക്‌സിന്‍ ലഭ്യമാക്കുക. സാധാരണ റഫ്രിജറേറ്ററില്‍ സൂക്ഷിക്കാവുന്ന വാക്‌സിന്‍ ആണിത്. 

നഷ്ടപരിഹാരം സംബന്ധിച്ച വ്യവസ്ഥകളെച്ചൊല്ലിയുള്ള ഭിന്നതയെത്തുടര്‍ന്ന് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്കു നല്‍കിയ അപേക്ഷ പിന്‍വലിച്ചതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് നിയമപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ശ്രമം നടത്തുന്നതിനിടെയാണ് കമ്പനിയുടെ പിന്മാറ്റം എന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ