ദേശീയം

പോണോഗ്രാഫി കേസ്: രാജ് കുന്ദ്ര ജയിലില്‍ തന്നെ, ഹര്‍ജി തള്ളി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: അശ്ലീല ചിത്രങ്ങള്‍ നിര്‍മിച്ച കേസില്‍ അറസ്റ്റ് ചെയ്തതിനെ ചോദ്യം ചെയ്ത് ബിസിനസുകാരന്‍ രാജ് കുന്ദ്രയും സഹായി റയാന്‍ തോര്‍പ്പും നല്‍കിയ ഹര്‍ജികള്‍ ബോംബെ ഹൈക്കോടതി തള്ളി. പൊലീസ് നടപടി നിയമപ്രകാരമെന്നു വിലയിരുത്തിയാണ് ജസ്റ്റിസ് എഎസ് ഗഡ്കരിയുടെ ഉത്തരവ്.

പൊലീസിന്റേത് നിയമ വിരുദ്ധനടപടിയാണെന്നു ചൂണ്ടിക്കാട്ടിയാണ്, രാജ് കുന്ദ്രയും സഹായിയും ഹര്‍ജി നല്‍കിയത്. അറസ്റ്റിനു പാലിക്കേണ്ട നടപടിക്രമങ്ങളൊന്നും പൊലീസ് അനുസരിച്ചില്ലെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

തങ്ങളെ റിമാന്‍ഡ് ചെയ്ത മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നും ഉടന്‍ മോചിപ്പിക്കാന്‍ നിര്‍ദേശിക്കണമെന്നും ഇരുവരും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇരുവരും ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം നാളെ

സെക്സ് വീഡിയോ വിവാദം കോണ്‍ഗ്രസിന് ബൂമറാങ്ങായി മാറും, സിദ്ധരാമയ്യ സര്‍ക്കാരിന്റെ പതനത്തിന് കാരണമാകുമെന്ന് കുമാരസ്വാമി

മതീഷ പതിരനയ്ക്ക് പരിക്ക്, നാട്ടിലേക്ക് മടങ്ങി; ചെന്നൈക്ക് വന്‍ തിരിച്ചടി

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി