ദേശീയം

'മറ്റൊരു വ്യാപനം ഉണ്ടാവരുത്'; ഇന്ത്യയിലെ വിദേശ പൗരന്മാര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ താമസിക്കുന്ന വിദേശ പൗരന്മാര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. എന്നാല്‍ വാക്‌സിന്‍ സ്വീകരിക്കുന്നതിന് കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. പാസ്‌പോര്‍ട്ട് തിരിച്ചറിയല്‍ രേഖയായി കാണിക്കാം. ഇതനുസരിച്ച് വാക്‌സിന്‍ സ്ലോട്ട് ബുക്ക് ചെയ്യാന്‍ സാധിക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

രാജ്യത്ത് നിരവധി വിദേശ പൗരന്മാര്‍ താമസിക്കുന്നുണ്ട്. പ്രധാനമായി നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇവര്‍ താമസിക്കുന്നത്. നഗരങ്ങളില്‍ ജനസാന്ദ്രത കൂടുതലായതിനാല്‍ കോവിഡ് വ്യാപനത്തിനുള്ള സാധ്യത കൂടുതലാണ്.ഇത് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് അര്‍ഹതപ്പെട്ട വിദേശ പൗരന്മാര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ തീരുമാനിച്ചതെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

വിദേശ പൗരന്മാരുടെ സുരക്ഷയ്ക്ക് പുറമേ വാക്‌സിന്‍ സ്വീകരിക്കാത്തവരില്‍ നിന്ന് തുടര്‍ന്നും വ്യാപനം ഉണ്ടാവാതിരിക്കാന്‍ ലക്ഷ്യമിട്ടാണ് ഈ തീരുമാനം കൈക്കൊണ്ടതെന്നും സര്‍ക്കാര്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍