ദേശീയം

300 ഗ്യാസ് സിലിണ്ടറുകള്‍; ട്രക്കിന് തീപിടിച്ച് ഉഗ്രസ്‌ഫോടനം; രണ്ടുപേര്‍ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: പാചകവാത സിലിണ്ടറുമായി പോകുന്ന ട്രക്കിന് തീപിടിച്ചുണ്ടായ സ്‌ഫോടനത്തില്‍ രണ്ടുപേര്‍ മരിച്ചു. രാജസ്ഥാനിലെ ജയ്പൂര്‍-അജ്മീര്‍ അതിര്‍ത്തിയിലെ ഏക്‌സ്പ്രസ് വേയിലാണ് സംഭവം.

സ്‌ഫോടനത്തിന്റെ ശബ്ദം കിലോമീറ്ററുകള്‍ ദൂരെ കേട്ടയതായും സംഭവത്തിന് പിന്നാലെ മണിക്കൂറുകള്‍ ഗാതഗതം സ്തംഭിച്ചതായും പൊലീസ് പറഞ്ഞു. തീപിടിക്കാനുണ്ടായ കാരണം അറിവായിട്ടില്ല. വാഹനത്തില്‍ 300 ഗ്യാസ് സിലിണ്ടറുകള്‍ ഉണ്ടായിരുന്നതായി ജയ്പൂര്‍ റൂറല്‍ എസ്പി ഗ്യാന്‍ പ്രകാശ് പറഞ്ഞു.

ട്രക്കില്‍ ആറ് പേര്‍ ഉണ്ടായിരുന്നതായും പൊലീസ് പറഞ്ഞു. ഡ്രൈവറും ക്ലീനറുമാണ് മരിച്ചത്. മറ്റ് നാല് പേര്‍ രക്ഷപ്പെട്ടു. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവില്‍  അഗ്നിശമന സേന സ്ഥലത്തെത്തി തീയണയ്ക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കൊളസ്‌ട്രോള്‍ കുറയ്ക്കും പഴങ്ങള്‍

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ