ദേശീയം

ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്നതിനായി കുന്നിന്‍ മുകളില്‍ കയറിയ 13കാരന്‍ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വര്‍: ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്നതിനായി മൊബൈല്‍ നെറ്റ്‌വര്‍ക്ക് നോക്കി കുന്നിന്‍മുകളില്‍ കയറിയ പതിമൂന്നുകാരന്‍ വഴുതി വീണ് മരിച്ചു. ഒഡീഷയിലെ റായ്ഗഢ് ജില്ലയിലാണ് സംഭവം. പന്ദ്രഗുഡ ഗ്രാമത്തിലെ ആന്‍ഡ്രിയ ജഗരംഗയാണ് മരിച്ചത്. 

കട്ടക്കിലെ മിഷണറി സ്‌കൂള്‍ വിദ്യാര്‍ഥിയാണ് ആന്‍ഡ്രിയ. നിത്യവും ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുത്തിരുന്ന വിദ്യാര്‍ഥി ചൊവ്വാഴ്ച മൊബൈല്‍ നെറ്റ് വര്‍ക്ക് ലഭിക്കാത്തതിനെ തുടര്‍ന്നാണ് കുന്നിന്‍ മുകളിലേക്ക് നെറ്റ്‌വര്‍ക്ക് തിരഞ്ഞ് കയറിപ്പോയത്. മഴ പെയ്തിരുന്നതിനാല്‍ കയറുന്നതിനിടെ വിദ്യാര്‍ഥി വഴുതി വീഴുകയായിരുന്നു. വീഴ്ചയില്‍ ആന്‍ഡ്രിയയ്ക്ക് സാരമായി പരിക്കേറ്റിരുന്നു

ഉടന്‍ തന്നെ വിദ്യാര്‍ഥിയെ സമീപത്തുളള പദ്മപുര്‍ കമ്യൂണിറ്റി ആരോഗ്യകേന്ദ്രത്തിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍

റയലിന് 36ാം കിരീടം... പ്രീമിയര്‍ ലീഗില്‍ സസ്പെന്‍സ്!

'ജാതി സംവരണം ജനാധിപത്യപരമല്ല, സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടത് സാമ്പത്തിക സംവരണം'

കാണാതായ യുവതി മറ്റൊരു വീട്ടില്‍ മരിച്ച നിലയില്‍; വീടു നോക്കാനേല്‍പ്പിച്ച യുവാവ് തൂങ്ങിമരിച്ചു, ദുരൂഹത

സെഞ്ച്വറി; കൗണ്ടിയില്‍ തിളങ്ങി ചേതേശ്വര്‍ പൂജാര