ദേശീയം

കുട്ടികള്‍ക്കുള്ള വാക്‌സിന്‍ അടുത്തമാസം മുതല്‍ ?; അനുമതിക്കായുള്ള നടപടികള്‍ അവസാനഘട്ടത്തിലെന്ന് ഐസിഎംആര്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിനേഷന്‍ അടുത്തമാസം തുടങ്ങാനായേക്കും. അനുമതിക്കായുള്ള നടപടികള്‍ അവസാനഘട്ടത്തിലെന്ന് ഐസിഎംആര്‍ വ്യക്തമാക്കി. കുട്ടികള്‍ക്കുള്ള വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. 

ഇതിന്‍രെ ഫലം ഉടന്‍ ലഭിക്കും. ഇത് ഉടന്‍ തന്നെ വാക്‌സിനേഷന്‍ സംബന്ധിച്ച വിദഗ്ധ സമിതിക്ക് സമര്‍പ്പിക്കും. സെപ്റ്റംബറിലോ, തൊട്ടടുത്ത മാസത്തിലോ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഐസിഎംആറിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലെ ഡയറക്ടര്‍ പ്രിയ എബ്രഹാം പറഞ്ഞു. 

രണ്ടു മുതല്‍ 18 വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ക്കുള്ള വാക്‌സിനാണ് പരീക്ഷണഘട്ടത്തിലുള്ളത്. സൈഡസ് കാഡിലയുടേയും കോവാക്‌സിന്റെയും വാക്‌സിനുകളാണ് പരീക്ഷണം നടക്കുന്നത്. 

കുട്ടികള്‍ക്കായുള്ള ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്റെ പരീക്ഷണം അന്തിമഘട്ടത്തിലാണെന്ന് എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. വാക്‌സിന്‍ നല്‍കുന്ന മുറയ്ക്ക് സ്‌കൂളുകള്‍ പൂര്‍ണ തോതില്‍ തുറക്കാമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ