ദേശീയം

വാക്സിൻ എടുത്തിട്ടും കോവിഡ്, കാരണം ഡെൽറ്റ വകഭേദമെന്ന് റിപ്പോർട്ട്  

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: കോവിഡ് 19നെതിരായ പ്രതിരോധ കുത്തിവയ്പ്പിനുശേഷവും പലരിലും കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്താൻ കാരണം ഡെൽറ്റ വകഭേദമെന്ന് റിപ്പോർട്ട്. ഇന്ത്യയിൽ ഇത്തരം കേസുകളുടെ ജീനോം സീക്വൻസിങ്ങിൽ ഡെൽറ്റ വേരിയന്റിന്റെ ഉയർന്ന അനുപാതം കാണിക്കുന്നുണ്ടെന്നാണ്  കേന്ദ്രസർക്കാർ ഏജൻസിയായ ഇൻസാകോഗിന്റെ റിപ്പോർട്ടിൽ പറയുന്നത്. 

വാക്സിനേഷന് ശേഷവും വൈറസ് ബാധ സ്ഥിരീകരിക്കുന്ന സംഭവങ്ങൾ രാജ്യത്ത് ഉയർന്നുവരുന്ന സാഹചര്യത്തിൽ കൊറോണയുടെ പുതിയ വകഭേദം ഉയർന്നുവരുന്നുണ്ടോ എന്നാണ് പലരും ആശങ്കപ്പെടുന്നത്. നിലവിലുള്ള വാക്സിനുകൾ അവയ്ക്കെതിരെ ഫലപ്രദമാകുമോ എന്ന ചിന്തയും ആളുകളെ അലട്ടുന്നുണ്ട്. എന്നാൽ വാക്സിനേഷൻ രോ​ഗം ​ഗുരുതരമാകുന്നതും മരണവും കുറയ്ക്കാൻ ഏറെ ഫലപ്രദമാണെന്ന് ഇൻസാകോഗ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 

ഡെൽറ്റ വേരിയന്റ് വ്യാപിക്കുന്നതാണ് പ്രതിരോധശേഷി ആർജിച്ചശേഷവും രോ​ഗമുണ്ടാകാൻ കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. അതേസമയം വൈറസ് പകരുന്നത് തടയുന്നതിൽ വാക്സിൻ ഫലപ്രാപ്തി കുറയുന്നതും പല കാരണങ്ങളിൽ ഒന്നാണെന്ന് ഇൻസാകോഗ് റിപ്പോർട്ട് ചൂണ്ടിക്കാട്ടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ

'തെരഞ്ഞെടുപ്പ് ഫണ്ട് ചില മണ്ഡലം പ്രസിഡന്‍റുമാര്‍ മുക്കി, ഒരാളെയും വെറുതെ വിടില്ല'

ചാർളി അമ്മയായി; ആറ് കുഞ്ഞുങ്ങൾ: മൈസൂരുവിലേക്ക് ഓടിയെത്തി രക്ഷിത് ഷെട്ടി: വിഡിയോ

പലതവണ മുഖത്തടിച്ചു; നെഞ്ചിലും അടിവയറ്റിലും ചവിട്ടി; മുറിയിലൂടെ വലിച്ചിഴച്ചു; എഫ്‌ഐആറിലെ വിശദാംശങ്ങള്‍ പുറത്ത്

വര്‍ക്ക് പെര്‍മിറ്റ് കാലാവധി നീട്ടണം, നാടുകടത്തല്‍ ഭീഷണി; കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം, വിഡിയോ