ദേശീയം

കേന്ദ്രത്തിനെതിരെ കൂട്ടായ പ്രക്ഷോഭത്തിന് ; സോണിയാ ഗാന്ധി വിളിച്ച പ്രതിപക്ഷ നേതാക്കളുടെ യോഗം ഇന്ന്

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി : നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്തുക ലക്ഷ്യമിട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി വിളിച്ച പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ യോഗം ഇന്ന് നടക്കും. ഓണ്‍ലൈന്‍ ആയാണ് യോഗം. കേന്ദ്രസര്‍ക്കാരിനെതിരെ യോജിച്ച പ്രക്ഷോഭം യോഗം ചര്‍ച്ച ചെയ്യും. 

മുഖ്യമന്ത്രിമാരായ മമത ബാനര്‍ജി (പശ്ചിമ ബംഗാള്‍), ഉദ്ധവ് താക്കറെ (മഹാരാഷ്ട്ര), എം കെ സ്റ്റാലിന്‍ (തമിഴ്‌നാട്), ഹേമന്ത് സോറന്‍ (ജാര്‍ഖണ്ഡ്), എന്‍സിപി നേതാവ് ശരദ് പവാര്‍ തുടങ്ങി പ്രതിപക്ഷ നിരയിലെ പ്രമുഖരെ ക്ഷണിച്ചിട്ടുണ്ട്. അതേസമയം ആം ആദ്മി പാര്‍ട്ടി, ബിഎസ്പി പാര്‍ട്ടികളെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടില്ല. 

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ കേന്ദ്രത്തിനെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടെ 15 പ്രതിപക്ഷ കക്ഷികള്‍ കൈകോര്‍ത്തിരുന്നു. പാര്‍ലമെന്റിനു പുറത്തേക്കും ഐക്യം വ്യാപിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഓണ്‍ലൈന്‍ യോഗം വിളിക്കാന്‍ സോണിയാഗാന്ധി മുന്‍കയ്യെടുത്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

'നിങ്ങളെ കിട്ടാൻ ഞാൻ ജീവിതത്തിൽ എന്തോ നല്ലത് ചെയ്‌തിട്ടുണ്ടാവണം'; ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ച് അമല

വൈകീട്ട് 6 മുതൽ രാത്രി 12 വരെ വാഷിങ് മെഷീൻ ഉപയോ​ഗിക്കരുത്; നിർദ്ദേശവുമായി കെഎസ്ഇബി

'മുസ്ലീങ്ങള്‍ക്ക് സമ്പൂര്‍ണ സംവരണം വേണം'; മോദി രാഷ്ട്രീയ ആയൂധമാക്കി; തിരുത്തി ലാലു പ്രസാദ് യാദവ്

മയക്കിക്കിടത്തി കൈകാലുകള്‍ കെട്ടിയിട്ടു, ഭര്‍ത്താവിന്റെ സ്വകാര്യഭാഗം സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; യുവതി അറസ്റ്റില്‍